---
title: "കർഷക ദ്രോഹത്തിൽ മോദിയും പിണറായിയും മത്സരിക്കുന്നു: അഡ്വ.സോണി സെബാസ്റ്റ്യൻ"
english_title: "Karivenjal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198803/karivenjal"
published_at: "2024-04-15T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661c8c381e238_IMG-20240415-WA0002.jpg"
keywords: []
---

# കർഷക ദ്രോഹത്തിൽ മോദിയും പിണറായിയും മത്സരിക്കുന്നു: അഡ്വ.സോണി സെബാസ്റ്റ്യൻ

> **Lead Summary:**  **കരുവഞ്ചാൽ**: കർഷകരെ ദ്രോഹിക്കുന്ന കാര്യത്തിൽ കേന്ദ്ര, കേരള ഭരണകൂടങ്ങൾ മത്സരിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ പറഞ്ഞു. കെ സുധാകരൻ്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടി കരുവഞ്ചാലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സോണി സെബാസ്റ്റ്യൻ. മോദിയും പിണറായിയും കർഷകരെ വഞ്ചിക്കുകയാണെന്നും രണ്ടു പേരും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മലയോര കർഷക മണ്ണിൽ ആവേശോജ്വല സ്വീകരണമാണ് കെ സുധാകരന് ലഭിച്ചത്.

## Article Content

 **കരുവഞ്ചാൽ**: കർഷകരെ ദ്രോഹിക്കുന്ന കാര്യത്തിൽ കേന്ദ്ര, കേരള ഭരണകൂടങ്ങൾ മത്സരിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ പറഞ്ഞു. കെ സുധാകരൻ്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടി കരുവഞ്ചാലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സോണി സെബാസ്റ്റ്യൻ. മോദിയും പിണറായിയും കർഷകരെ വഞ്ചിക്കുകയാണെന്നും രണ്ടു പേരും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മലയോര കർഷക മണ്ണിൽ ആവേശോജ്വല സ്വീകരണമാണ് കെ സുധാകരന് ലഭിച്ചത്.

കരുവഞ്ചാൽ പര്യടനപരിപാടി മണ്ഡലം ചെയർമാൻ ടോമി കുമ്പിടിയാമാക്കൽ അധ്യക്ഷത വഹിച്ചു. അഡ്വ.സജീവ് ‌ജോസഫ് എം.എൽ.എ,. മാത്യു,  ഖാദർ,തോമസ് വക്കത്താനം, ഡോ.കെ.വി. ഫിലോമിന, കെ സി വിജയൻ,വർഗ്ഗീസ് വയലാ മണ്ണിൽ, ബേബി തോലാനി, റിജിൽ മാക്കുറ്റി, സുരേഷ് ബാബു,  ഇളയാവൂർ റഷീദ്, കവ്വായി  സാബൂസ്, ജോസ് വട്ടമല, റഹീം ബിജു പുളിയൻ തൊട്ടി,ജോഷി കണ്ടത്തിൽ,ജോസ് ജോർജ് പ്ലാത്തോട്ടം,  വിജിൽ മോഹൻ,ഇ വി രാമകൃഷ്ണൻ,  ദേവസ്യ പാലപ്പുറം, ജെയിംസ് പന്ന്യേമക്കൾ,   ബാലകൃഷ്ണൻ, മാത്യു ചാണക്കാട്ട്, ലക്ഷ്മണൻ പാച്ചേനി, ടി സി പ്രിയ,  സന്ദീപ് പാണപ്പുഴ,മുഹ്‌സിൻ കാതിയോട്. തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198803/karivenjal)