---
title: "കടൽ കാണാൻ സഹോദരനോടൊപ്പം വീട്ടിൽ നിന്നിറങ്ങി; ബൈക്കിന് പിന്നിൽ ബസ് ഇടിച്ച്  21കാരൻ മരിച്ചു "
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198967/dead"
published_at: "2024-04-15T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661d46f837173_n6005103841713194438841fe3528acfffe10e8c9ab2cae3eeb716ef80fac10b28ce6a54ccb0d9519b6908d.jpg"
keywords: []
---

# കടൽ കാണാൻ സഹോദരനോടൊപ്പം വീട്ടിൽ നിന്നിറങ്ങി; ബൈക്കിന് പിന്നിൽ ബസ് ഇടിച്ച്  21കാരൻ മരിച്ചു 

> **Lead Summary:** **തൃശൂർ: **അരിമ്ബൂരില്‍ ബൈക്ക് യാത്രികനായ യുവാവ് ബൈക്ക് ഇടിച്ചു മരിച്ചു. ചേറ്റുപുഴ കണ്ണപുരം സ്വദേശി നെടുമ്ബുള്ളി അഭിജിത്ത് ആണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സഹോദരൻ അക്ഷയ് പരുക്കുകളോടെ രക്ഷപ്പെട്ടു. 

## Article Content

**തൃശൂർ: **അരിമ്ബൂരില്‍ ബൈക്ക് യാത്രികനായ യുവാവ് ബൈക്ക് ഇടിച്ചു മരിച്ചു. ചേറ്റുപുഴ കണ്ണപുരം സ്വദേശി നെടുമ്ബുള്ളി അഭിജിത്ത് ആണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സഹോദരൻ അക്ഷയ് പരുക്കുകളോടെ രക്ഷപ്പെട്ടു. 

തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. സ്നേഹതീരം കടല്‍ കാണാനാണ് സഹോദരങ്ങള്‍ വീട്ടില്‍ നിന്നിറങ്ങിയത്. അക്ഷയ് ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. നാലാംകല്ല് പെട്രോള്‍ പമ്ബില്‍ നിന്ന് ഇന്ധനം നിറച്ച ശേഷം റോഡിലേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പുറകില്‍ നിന്നെത്തിയ ബസ് ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ നാട്ടുകാർ ചേർന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശോഭാ സിറ്റിയിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച അഭിജിത്ത്. അച്ഛൻ: ജയൻ, അമ്മ: ബിന്ദ്യ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198967/dead)