---
title: "ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പ്; ആൺകുട്ടികളുടെ വിഭാഗത്തിൽ ജിമ്മി ജോര്‍ജ്ജ് അക്കാദമിയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂളും ജേതാക്കൾ"
english_title: "District mini Volleyball championship"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19899/district-mini-volleyball-championship"
published_at: "2022-01-09T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61da401c1cf1c_Picsart_22-01-09_07-23-24-237.jpg"
keywords: []
---

# ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പ്; ആൺകുട്ടികളുടെ വിഭാഗത്തിൽ ജിമ്മി ജോര്‍ജ്ജ് അക്കാദമിയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂളും ജേതാക്കൾ

> **Lead Summary:** കണ്ണൂര്‍:ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ മിനി വോളിവോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ IPS നിര്‍വ്വഹിച്ചു.ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഷിനിത്ത് പാട്യം അധ്യക്ഷനായി.എം.ബാലകൃസ്ണന്‍ മാസ്റ്റര്‍,പ്രമോദന്‍ കെ.എന്നിവര്‍ സംസാരിച്ചു.

## Article Content

കണ്ണൂര്‍:ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ മിനി വോളിവോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ IPS നിര്‍വ്വഹിച്ചു.ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഷിനിത്ത് പാട്യം അധ്യക്ഷനായി.എം.ബാലകൃസ്ണന്‍ മാസ്റ്റര്‍,പ്രമോദന്‍ കെ.എന്നിവര്‍ സംസാരിച്ചു.

വിവിധ സ്കൂളുകളേയും ക്ലബ്ബുകളേയും പ്രതിനിധീകരിച്ച് 31 ടീമുകള്‍ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു.ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിമ്മി ജോര്‍ജ്ജ് അക്കാദമിയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂളും വെട്ടയ്ക്കൽ ജേതാക്കളായി.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ റെഡ് സ്റ്റാര്‍ പേരുലും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വോയ്സ് ഓഫ് മണിക്കടവും രണ്ടാം സ്ഥാനം നേടി.ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ റെഡ് സ്റ്റാര്‍ പാണപുഴയും പെണ്‍കുട്ടികളില്‍ നേതാജി ഏഴിലോടും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്ക് പരിയാരം മെഡിക്കല്‍ കോളേജ് കായിക വിഭാഗം മേധാവി ഡോ.പി.പി ബിനീഷ് സമ്മാനദാനം നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19899/district-mini-volleyball-championship)