---
title: "തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂർണ്ണ  ലോക്ഡൗണ്‍"
english_title: "Lockdown in thamilnadu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19906/lockdown-in-thamilnadu"
published_at: "2022-01-09T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61da4bc9d1be5_images - 2022-01-09T081300.868.jpeg"
keywords: []
---

# തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂർണ്ണ  ലോക്ഡൗണ്‍

> **Lead Summary:** തമിഴ്‌നാട്ടില്‍ ഇന്ന് സമ്ബൂര്‍ണ ലോക്ഡൗണ്‍. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഞായറാഴ്ച സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

## Article Content

തമിഴ്‌നാട്ടില്‍ ഇന്ന് സമ്ബൂര്‍ണ ലോക്ഡൗണ്‍. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഞായറാഴ്ച സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് അനുമതിയുള്ളത്. പൊതു ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമടക്കം ഇന്ന് പ്രവര്‍ത്തിക്കില്ല.

 തീവണ്ടികള്‍ അന്‍പത് ശതമാനം സര്‍വീസ് നടത്തും. വിവാഹം, പരീക്ഷകള്‍ എന്നിവയ്ക്കും അനുമതിയുണ്ട്. ലോക്ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും കേസെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19906/lockdown-in-thamilnadu)