---
title: "6 വർഷത്തേക്ക് മത്സരിക്കുന്നതിൽ നിന്നും വിലക്കണം'; പ്രധാനമന്ത്രി പെരുമാറ്റചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ഹ‍ർജി"
english_title: "Narendramodi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199061/narendramodi"
published_at: "2024-04-16T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e1b23a02d8_IMG-20240416-WA0018.jpg"
keywords: []
---

# 6 വർഷത്തേക്ക് മത്സരിക്കുന്നതിൽ നിന്നും വിലക്കണം'; പ്രധാനമന്ത്രി പെരുമാറ്റചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ഹ‍ർജി

> **Lead Summary:** **ദില്ലി:** തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഹർജി. ജനപ്രാതിനിധ്യ നിയമപ്രകാരം ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും നരേന്ദ്ര മോദിയെ വിലക്കണമെന്നാണ് ആവശ്യം. ദില്ലി ഹൈക്കോടതിയിൽ അഭിഭാഷകനായ അനന്ദ് എസ് ജോന്ദ്ഹേലാണ് ഹർജി സമർപ്പിച്ചത്.

## Article Content

**ദില്ലി:** തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഹർജി. ജനപ്രാതിനിധ്യ നിയമപ്രകാരം ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും നരേന്ദ്ര മോദിയെ വിലക്കണമെന്നാണ് ആവശ്യം. ദില്ലി ഹൈക്കോടതിയിൽ അഭിഭാഷകനായ അനന്ദ് എസ് ജോന്ദ്ഹേലാണ് ഹർജി സമർപ്പിച്ചത്.

ഹിന്ദു-സിഖ് ദൈവങ്ങളെ ഉപയോഗിച്ച് ബി ജെ പിക്കായി വോട്ട് തേടുന്നെന്നും പ്രതിപക്ഷ പാർട്ടികൾ മുസ്ലീംങ്ങളെ സഹായിക്കുന്നുവരാണെന്ന് മോദി പരാമർശിച്ചതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഉത്തർപ്രദേശിലെ പിലിബിത്തിൽ മോദി നടത്തിയ പ്രസംഗത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹർജി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199061/narendramodi)