---
title: "സി. രഘുനാഥ് അഴീക്കോട് മണ്ഡലത്തില്‍ പര്യടനം നടത്തി "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199085/kannur"
published_at: "2024-04-16T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e2a5d4bf58_IMG-20240416-WA0028.jpg"
keywords: []
---

# സി. രഘുനാഥ് അഴീക്കോട് മണ്ഡലത്തില്‍ പര്യടനം നടത്തി 

> **Lead Summary:** **കണ്ണൂര്‍**: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. രഘുനാഥ് അഴിക്കോട് നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തി. രാവിലെ ഒന്‍പത് മണിക്ക് കണ്ണൂര്‍ പടന്നപ്പാലത്ത് ബിജെപി ജില്ലാ സെല്‍ കോഡിനേറ്റര്‍ ഗംഗാധരന്‍ കാളീശ്വരം പര്യടനം ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂര്‍**: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. രഘുനാഥ് അഴിക്കോട് നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തി. രാവിലെ ഒന്‍പത് മണിക്ക് കണ്ണൂര്‍ പടന്നപ്പാലത്ത് ബിജെപി ജില്ലാ സെല്‍ കോഡിനേറ്റര്‍ ഗംഗാധരന്‍ കാളീശ്വരം പര്യടനം ഉദ്ഘാടനം ചെയ്തു.

ജില്ലാ ഉപാധ്യക്ഷന്‍ ടി.സി. മനോജ് അധ്യക്ഷത വഹിച്ചു. അഴീക്കോട് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഒ.കെ. സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. ഉദ്ഘാടന സദസ്സില്‍ ജില്ലാ ഉപാധ്യക്ഷന്‍മാരായ പി.ആര്‍. രാജന്‍, ടി.സി. മനോജ്, അഴീക്കോട് മണ്ഡലം പ്രസിഡന്റ് എസ്. വിജയ്, ചിറക്കല്‍ മണ്ഡലം പ്രസിഡന്റ് രാഹുല്‍ രാജീവ്, സായ് കിരണ്‍, പി.കെ. ശ്രീകുമാര്‍, എം. അനീഷ് കുമാര്‍, കെ.എന്‍.മുകുന്ദന്‍, രമേശന്‍ മാണിക്കോത്ത്, പി.വി. അരുണാക്ഷന്‍, വി.കെ. ഷൈജു, പി. സനീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

തുടര്‍ന്ന് ചാലാട്, ചാക്കാട്ടില്‍പീടിക, പള്ളിക്കുന്ന് പഴയ പോസ്റ്റ് ഓഫീസ്, ഇടച്ചേരി മുത്തപ്പന്‍ കാവ്, ടിസി മുക്ക്, കുന്നുംകൈ, കൊറ്റാളി, പൊടിക്കുണ്ട്, പള്ളിക്കുന്ന് പാലം, നാല്മുക്ക്, പള്ളിക്കുളം, കടലായി അമ്പലം, കാഞ്ഞിരത്തറ, മന്ന, കളരിവാതുക്കല്‍, പാപിനിശ്ശേരി, പുതിയ കാവ്, കാട്ടിയം ടൗണ്‍, അരോളി, ബോട്ട് പാലം, ചാല്‍ എന്നിവടങ്ങളിലെ പര്യടനത്തിന് ശേഷം പൂതപ്പാറയില്‍ സമാപിച്ചു.

സമാപന സമ്മേളനം ബിജെപി കോഴിക്കോട് മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ ദേശീയ സമിതിയംഗം എ. ദാമോദരന്‍, മഹിളാമോര്‍ച്ച ജില്ലാ അധ്യക്ഷ റീന മനോഹരന്‍, എം.കെ. വിനോദ് കുമാര്‍, ഒബിസി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശിവശങ്കരന്‍, എസ്ടി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സജേഷ് പയ്യാവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199085/kannur)