---
title: "ഫെബ്രുവരി ഒന്നിനും 15-നും ഇടയില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്ന് പഠനം"
english_title: "Covid cases will increase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19911/covid-cases-will-increase"
published_at: "2022-01-09T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61da5ca980050_images - 2022-01-09T092511.245.jpeg"
keywords: []
---

# ഫെബ്രുവരി ഒന്നിനും 15-നും ഇടയില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്ന് പഠനം

> **Lead Summary:** ഫെബ്രുവരി ഒന്നിനും 15-നും ഇടയില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്ന് മദ്രാസ് ഐഐ‌ടി പഠനം

## Article Content

ഫെബ്രുവരി ഒന്നിനും 15-നും ഇടയില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്ന് മദ്രാസ് ഐഐ‌ടി പഠനം

കൊവിഡ് പ്രത്യു‌ത്പാദനശേഷിയായ ആര്‍ വാല്യു കണക്കിലെടുത്താണ് ഈ നിരീക്ഷണം.

ഒരു രോഗിയില്‍നിന്ന്‌ എത്രപേര്‍ക്ക് രോഗം പകരുമെന്ന കണക്കാണ് ആര്‍ വാല്യൂ. ജനുവരി ഒന്നു മുതല്‍ ആറുവരെ ഇത് നാലായി ഉയര്‍ന്നിരുന്നു. ഡിസംബര്‍ 25 മുതല്‍ 31 വരെ 2.9 ആയിരുന്നു. ഇത് രണ്ടാം തരംഗത്തെ അപേക്ഷിച്ച്‌ രോഗികള്‍ വന്‍ തോതില്‍ ഉയരാന്‍ കാരണമാകും.മൂന്നാം തരംഗത്തില്‍ സാമൂഹിക അകലം പാലിക്കല്‍ കുറവായതിനാല്‍ മുന്‍ തരംഗങ്ങളെ അപേക്ഷിച്ച്‌ കേസുകളുടെ എണ്ണം ഉയരാനാണ് സാധ്യത. അതേസമയം വാക്‌സിനേഷം ഒരുവിധം പൂര്‍ത്തിയാക്കാനായത് പ്രതീക്ഷയാണ്.

പകര്‍ച്ചവ്യാപന സാധ്യത, സമ്ബര്‍ക്കത്തിലുള്ളവരുടെ എണ്ണം, രോഗം ബാധിക്കാനിടയുള്ള ഇടവേള എന്നിവയുടെ അടിസ്ഥാനത്തിലാണ് ആര്‍ വാല്യു കണക്കാക്കുന്നത്. വൈറസ് പിടിപെട്ട 10 പേരില്‍നിന്ന് ശരാശരി എത്രപേര്‍ക്ക് കോവിഡ് പകരുമെന്നതാണ് ഇതിലൂടെ പരിശോധിക്കുന്നത്.ആര്‍ മൂല്യം ഒന്ന് ആണെങ്കില്‍ ഓരോ 10 പേരും ശരാശരി 10 പേര്‍ക്കുകൂടി വൈറസിനെ നല്‍കുന്നെന്ന് അര്‍ഥം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19911/covid-cases-will-increase)