---
title: "ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1,59,632 പേര്‍ക്ക്  കൊവിഡ് സ്ഥിരീകരിച്ചു"
english_title: "Covid 19 update india jan 9"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19913/covid-19-update-india-jan-9"
published_at: "2022-01-09T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61da6aa4871c0_images - 2022-01-09T102450.444.jpeg"
keywords: []
---

# ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1,59,632 പേര്‍ക്ക്  കൊവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധ വീണ്ടും കുത്തനെ കൂടി. 24 മണിക്കൂറിനിടെ 1,59,632 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്.10.21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3.55കോടിയായി.

## Article Content

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധ വീണ്ടും കുത്തനെ കൂടി. 24 മണിക്കൂറിനിടെ 1,59,632 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്.10.21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3.55കോടിയായി.

40863 പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ മൊത്തം 3,44,53,603 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 327 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 4,83,790 ആയി.

5,90,611പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 27 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ ​പ്രദേശങ്ങളില്‍ നിന്നുമായി 3623 ഒമിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 1409 പേര്‍ ഒമിക്രോണില്‍ നിന്ന് മുക്തി നേടി.

രാജ്യത്ത് ഇതുവരെ 151.58 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19913/covid-19-update-india-jan-9)