---
title: "#pazhayangadi l മാടായി പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്നുള്ള മോഷണം:സംഭവസ്ഥലം സന്ദർശിച്ച് ടി വി രാജേഷ്"
english_title: "Pazhayangadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199131/pazhayangadi"
published_at: "2024-04-16T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e4e05d7bcb_Screenshot_2024-04-16-15-36-30-383_com.google.android.googlequicksearchbox.jpg"
keywords: []
---

# #pazhayangadi l മാടായി പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്നുള്ള മോഷണം:സംഭവസ്ഥലം സന്ദർശിച്ച് ടി വി രാജേഷ്

> **Lead Summary:**  **പഴയങ്ങാടി**: പഴയങ്ങാടിയിലെ പുരാതനവും ചരിത്ര പ്രസിദ്ധവുമായ മാടായി പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്നുള്ള മോഷണവും 5ഓളം ഭണ്ഡാരങ്ങൾ കുത്തി തുറക്കാനുള്ള ശ്രമവും നടത്തിയയത് തികച്ചും അപലപനിയവും ആസൂത്രണപരമായ കവർച്ച ശ്രമവുമാണ് ഇതിനുപിന്നിൽ എന്നു സി പി എം ജില്ലാ ആക്ടിങ്ങ് സെക്രട്ടറി ടി.വി. രാജേഷ് പറഞ്ഞു. മോഷണം നടന്ന മാടായി പള്ളിയിൽ എത്തി സംഭവസ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

 **പഴയങ്ങാടി**: പഴയങ്ങാടിയിലെ പുരാതനവും ചരിത്ര പ്രസിദ്ധവുമായ മാടായി പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്നുള്ള മോഷണവും 5ഓളം ഭണ്ഡാരങ്ങൾ കുത്തി തുറക്കാനുള്ള ശ്രമവും നടത്തിയയത് തികച്ചും അപലപനിയവും ആസൂത്രണപരമായ കവർച്ച ശ്രമവുമാണ് ഇതിനുപിന്നിൽ എന്നു സി പി എം ജില്ലാ ആക്ടിങ്ങ് സെക്രട്ടറി ടി.വി. രാജേഷ് പറഞ്ഞു. മോഷണം നടന്ന മാടായി പള്ളിയിൽ എത്തി സംഭവസ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണം ഊർജ്ജിതമാക്കി പ്രതികളെ നിയമത്തിൻ്റെ മുന്നിൽ എത്തിക്കാൻ സർക്കാർ പ്രതിജ്ഞാ ബന്ധരാണ് എന്നും മോഷണത്തിന് പിന്നിലുള്ള സാമൂഹൃവിരുദ്ധ ശക്തികളെ കണ്ടെത്താൻ സർക്കാരും പോലിസും ഉണർന്ന് പ്രവർത്തിക്കുമെന്നും ഇത് ആശജയും ഭയപ്പാട് ഉളവാക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

സിപിഎം മാടായി ഏരിയ സെക്രട്ടറി വി. വിനോദ്, സി പി ഐ കല്യശേരി മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി പരാഗൻ, എം. രാമചന്ദ്രൻ, പി.ജാർദ്ധനൻ, പി.വി. വേണുഗോപാലൻ,എസ് എ.പി. റഹ്മാൻ, വരുൺ ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199131/pazhayangadi)