---
title: "ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199157/kannur"
published_at: "2024-04-16T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e6e82a6e9c_IMG-20240416-WA0040.jpg"
keywords: []
---

# ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു

> **Lead Summary:** കണ്ണൂർ: കണ്ണൂർ മെഡിക്കൽ കോളേജ് , അഞ്ചരക്കണ്ടി ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിലെ പൂർവ വിദ്യാർത്ഥിയും കോളേജിലെ ഇപ്പോഴത്തെ മൈക്രോബയോളജി അസിസ്റ്റന്റ് പ്രൊഫസറും ആയ ഡോ. സിതാര നാസർ ടി.പി. നാഷണൽ ബോർഡിൻ്റെ DNB മൈക്രോബയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയിരിക്കുന്നു.

## Article Content

കണ്ണൂർ: കണ്ണൂർ മെഡിക്കൽ കോളേജ് , അഞ്ചരക്കണ്ടി ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിലെ പൂർവ വിദ്യാർത്ഥിയും കോളേജിലെ ഇപ്പോഴത്തെ മൈക്രോബയോളജി അസിസ്റ്റന്റ് പ്രൊഫസറും ആയ ഡോ. സിതാര നാസർ ടി.പി. നാഷണൽ ബോർഡിൻ്റെ DNB മൈക്രോബയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയിരിക്കുന്നു.

മൈക്രോബയോളജി ശാഖയിൽ ഈ വർഷം രാഷ്ട്രപതിയുടെ സ്വർണമെഡൽ കരസ്ഥമാക്കിയ ഭാരതത്തിലെ ഏക ഭിഷഗ്വരയാണ് ഡോ. സിതാര നാസർ. അഭിമാനർഹമായ ഈ നേട്ടം കൈവരിച്ച ഡോക്ടർ സിതാര നാസറിന് ഈ അവസരത്തിൽ മാനേജ്മെന്റിനെയും ജീവനക്കാരേയും വിദ്യാർത്ഥികളെയും പ്രതിനിധീകരിച്ച് ജനറൽ മാനേജർ ഡോ സാജിദ് ഒമർ ഹാർദ്ദമായ അഭിനന്ദനം അറിയിക്കുകയും സ്നേഹോപഹാരം നൽകി ആദരിക്കുകയും ചെയ്തു. അഡ്മിനിസ്ട്രേറ്റർ ശ്രീ നജീബ്, ഡോ വിനീത, ഡോ ഫാസിൽ ഷുക്കൂർ, ഡോ ബിതുൻ, നേഴ്സിംഗ് സൂപ്രണ്ട് റിട്ടയേർഡ് ലഫ്റ്റനൻ്റ് കേണൽ ലീലാമ്മ കെ ജെ എന്നിവൽ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199157/kannur)