---
title: "ദ കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി"
english_title: "Highcourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199162/highcourt"
published_at: "2024-04-16T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e717dab1df_download_(22).jpeg"
keywords: []
---

# ദ കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി

> **Lead Summary:** **കൊച്ചി: ** വിവാദ സിനിമ ദ കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. പ്രദർശനം തടയേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ നിലപാട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളിയത്.

## Article Content

**കൊച്ചി: ** വിവാദ സിനിമ ദ കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. പ്രദർശനം തടയേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ നിലപാട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളിയത്.

നേതാക്കളുടെയും സ്ഥാനാർത്ഥികളുടെയും ജീവചരിത്രം പറയുന്ന പ്രീ - റിലീസ് ചെയ്ത സിനിമകളുമായി ബന്ധപ്പെട്ട പരാതികൾ കമ്മീഷൻ മുൻകാലങ്ങളിൽ പരിഗണിച്ചിട്ടുണ്ടെന്നും ദ കേരള സ്റ്റോറി അത്തരമൊരു പരിധിയിൽ പെടുന്നില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. കമ്മീഷൻ നിലപാട് അംഗീകരിച്ച് കോടതി ഹർജി തള്ളുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199162/highcourt)