---
title: "മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതിവിഗ്രഹ ഘോഷയാത്ര"
english_title: "Manatthana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199180/manatthana"
published_at: "2024-04-16T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e88c5435b6_IMG-20240416-WA0002.jpg"
keywords: []
---

# മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതിവിഗ്രഹ ഘോഷയാത്ര

> **Lead Summary:** **മണത്തണ: ** ചപ്പാരം ക്ഷേത്രത്തിൽ ഗണപതിവിഗ്രഹ പുനഃപ്രതിഷ്ഠയോടനുബന്ധിച്ച് വിഗ്രഹ ഘോഷയാത്ര നടന്നു. പുനഃപ്രതിഷ്ഠയ്ക്കുള്ള ഗണപതി വിഗ്രഹം വാദ്യഘോഷങ്ങളോടെയും താലപ്പൊലിയുടെയും അകമ്പടിയോടെ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നായിരുന്നു പുറപ്പെട്ടത്. ക്ഷേത്ര സ്ഥാനീകരും ക്ഷേത്ര കമ്മിറ്റിക്കാരുമുൾപ്പടെ നിരവധി ഭക്തജനങ്ങൾ ഘോഷയാത്രയിൽ പങ്കെടുത്തു.

## Article Content

**മണത്തണ: ** ചപ്പാരം ക്ഷേത്രത്തിൽ ഗണപതിവിഗ്രഹ പുനഃപ്രതിഷ്ഠയോടനുബന്ധിച്ച് വിഗ്രഹ ഘോഷയാത്ര നടന്നു. പുനഃപ്രതിഷ്ഠയ്ക്കുള്ള ഗണപതി വിഗ്രഹം വാദ്യഘോഷങ്ങളോടെയും താലപ്പൊലിയുടെയും അകമ്പടിയോടെ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നായിരുന്നു പുറപ്പെട്ടത്. ക്ഷേത്ര സ്ഥാനീകരും ക്ഷേത്ര കമ്മിറ്റിക്കാരുമുൾപ്പടെ നിരവധി ഭക്തജനങ്ങൾ ഘോഷയാത്രയിൽ പങ്കെടുത്തു.

ഏപ്രിൽ 21 നാണ് വിഗ്രഹ പുനഃപ്രതിഷ്ഠ നടക്കുന്നത്. കൊട്ടിയൂർ മഹാക്ഷേത്രത്തിന്റെ പ്രധാന ഉപദേവതാ സങ്കല്പമാണ് ചപ്പാരം ഭഗവതി ക്ഷേത്രത്തിനുള്ളത്. ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് ക്ഷേത്രത്തിലെ ഗണപതി വിഗ്രഹം പുനഃപ്രതിഷ്ഠ നടത്തുന്നത്. അഖിൽ ദേവ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് അന്നത്തെ കർമ്മങ്ങൾ നടക്കുന്നത്.

ഏപ്രിൽ 21 ന് പുനഃപ്രതിഷ്ഠാ ദിവസം മഹാഗണപതിഹോമം, ബ്രഹ്മകലശപൂജ, നവകം, പഞ്ചഗവ്യം, പ്രതിഷ്ഠാകർമ്മം, വിശേഷാൽ പൂജ, പ്രതിഷ്ഠാദിന പ്രത്യേക വഴിപാടുകൾ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199180/manatthana)