---
title: "ഛത്തീസ്ഗഢിലെ വൻ മാവോയിസ്റ്റ് വേട്ട; കൊല്ലപ്പെട്ടത് 29 പേർ"
english_title: "Mavo "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199201/mavo"
published_at: "2024-04-16T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e9a2418202_n6008080441713281334940d77fff34f1c6b6df3510baf9b1e02a2cdb4767434084d369374e514c11185071.jpg"
keywords: []
---

# ഛത്തീസ്ഗഢിലെ വൻ മാവോയിസ്റ്റ് വേട്ട; കൊല്ലപ്പെട്ടത് 29 പേർ

> **Lead Summary:** **ന്യൂഡല്‍ഹി:** ഛത്തീസ്ഗഢിലെ കങ്കര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ 29 മാവോ‌യിസ്റ്റുകള്‍ കൊല്ലപ്പെട്ടന്ന് സ്ഥിരീകരിച്ചു. 29 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു.

## Article Content

**ന്യൂഡല്‍ഹി:** ഛത്തീസ്ഗഢിലെ കങ്കര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ 29 മാവോ‌യിസ്റ്റുകള്‍ കൊല്ലപ്പെട്ടന്ന് സ്ഥിരീകരിച്ചു. 29 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു.

കൊല്ലപ്പെട്ടവരില്‍ മാവോ‌യിസ്റ്റ് നേതാവ് ശങ്കര്‍ റാവുവും ഉള്‍പ്പെട്ടു. ഇയാളെകുറിച്ച്‌ വിവരം നല്‍കുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വൻ ആയുധശേഖരം പിടിച്ചെടുത്തെന്നും സുരക്ഷാ സേന പറഞ്ഞു.

ബസ്തർ മേഖലയില്‍ നടന്ന ഏറ്റവും വലിയ നക്സല്‍ വിരുദ്ധ ഓപ്പറേഷനാണ് ഇന്ന് നടന്നതെന്ന് ഐജി പി. സുന്ദർ രാജ് പറഞ്ഞു. 

മാവോയിസ്റ്റ് നേതാക്കളായ ശങ്കർ റാവു, ലളിത, രാജു എന്നിവർ മേഖലയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷനെന്നും മേഖലയില്‍ തെരച്ചില്‍ തുടരുകയാണെന്നും ഐജി വ്യക്തമാക്കി.

ഏറ്റുമുട്ടലില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കടക്കം പരിക്കേറ്റതായി സുരക്ഷാ സേന അറിയിച്ചു. ബിഎസ്‌എഫും ഛത്തീസ്ഗഡ് പോലീസും സംയുക്തമായാണ് മാവോയിസ്റ്റുകള്‍ക്കെതിരായ ഓപ്പറേഷൻ നടത്തിയതെന്ന് അധികൃതർ പറഞ്ഞു. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് ബിഎസ്‌എഫും ഛത്തീസ്ഗഡ് പോലീസും സംയുക്തമായി വനമേഖലയിലേക്ക് കടന്നതിന് പിന്നാലെ വെടിവയ്പ്പുണ്ടാവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199201/mavo)