---
title: "കാലാവസ്ഥ പ്രതികൂലം; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ കാണാനായില്ല"
english_title: "Iran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199219/iran"
published_at: "2024-04-16T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661eb9973707b_n600840002171328933494068e178c54c23347630a4148fdff7560eeac4df0543ac9b9a964e5e564c4dad10.jpg"
keywords: []
---

# കാലാവസ്ഥ പ്രതികൂലം; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ കാണാനായില്ല

> **Lead Summary:** **ടെഹ്റാൻ: **കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇറാൻ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ ഇന്ത്യക്കാരെ കാണാൻ എംബസി അധികൃതർക്ക് കഴിഞ്ഞില്ല. മോശം കാലാവസ്ഥയെ തുടർന്ന് കപ്പല്‍ തുറമുഖത്തെ അടുപ്പിക്കാനായില്ലെന്നും അതുകൊണ്ടാണ് ഇറാൻ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ ഇന്ത്യക്കാരെ കാണാൻ സാധിക്കാത്തതെന്നും എംബസി ഉദ്യോഗസ്ഥർ അറിയിച്ചു. 

## Article Content

**ടെഹ്റാൻ: **കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇറാൻ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ ഇന്ത്യക്കാരെ കാണാൻ എംബസി അധികൃതർക്ക് കഴിഞ്ഞില്ല. മോശം കാലാവസ്ഥയെ തുടർന്ന് കപ്പല്‍ തുറമുഖത്തെ അടുപ്പിക്കാനായില്ലെന്നും അതുകൊണ്ടാണ് ഇറാൻ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ ഇന്ത്യക്കാരെ കാണാൻ സാധിക്കാത്തതെന്നും എംബസി ഉദ്യോഗസ്ഥർ അറിയിച്ചു. 

ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തിന് സമീപമാണ് കപ്പല്‍ ഉള്ളതെന്നും എംബസി ഉദ്യോഗസ്ഥർ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ ഇവരെ കാണാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199219/iran)