സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മുഴുവന്‍ ബൂത്തുകളിലും വെബ്‌കാസ്റ്റിങ്

സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മുഴുവന്‍ ബൂത്തുകളിലും വെബ്‌കാസ്റ്റിങ്
Apr 17, 2024 12:10 PM | By sukanya

 തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്‌കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

സംസ്ഥാനത്തെ ബാക്കി ആറ് ജില്ലകളില്‍ 75 ശതമാനം ബൂത്തുകളിലും വെബ്‌കാസ്റ്റിങ് സൗകര്യം ഒരുക്കും. എന്നാല്‍ ഈ ജില്ലകളിലെ മുഴുവന്‍ പ്രശ്‌നബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും. ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്ക് പുറത്തും കാമറ സ്ഥാപിക്കും. ബൂത്ത് പിടുത്തം, പണവിതരണം, കള്ളവോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ്‌കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന്  മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. തത്സമയ നിരീക്ഷണത്തിന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ കളക്ടറേറ്റുകളിലുമാണ് കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കുക.


Election

Next TV

Related Stories
കണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവക സുവർണ്ണ ജൂബിലി തിരുനാളിന് കൊടിയേറി

Apr 30, 2024 09:52 AM

കണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവക സുവർണ്ണ ജൂബിലി തിരുനാളിന് കൊടിയേറി

കണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവക സുവർണ്ണ ജൂബിലി തിരുനാളിന്...

Read More >>
കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

Apr 30, 2024 09:17 AM

കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍...

Read More >>
കടുത്ത ചൂട്: സൂര്യഘാതമേല്‍ക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം: ആരോഗ്യവകുപ്പ്

Apr 30, 2024 08:26 AM

കടുത്ത ചൂട്: സൂര്യഘാതമേല്‍ക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം: ആരോഗ്യവകുപ്പ്

കടുത്ത ചൂട്: സൂര്യഘാതമേല്‍ക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം:...

Read More >>
ബോധവൽക്കരണ സെമിനാറും ഊരു മുപ്പന്മാരെ ആദരിക്കലും നടന്നു

Apr 30, 2024 08:19 AM

ബോധവൽക്കരണ സെമിനാറും ഊരു മുപ്പന്മാരെ ആദരിക്കലും നടന്നു

ബോധവൽക്കരണ സെമിനാറും ഊരു മുപ്പന്മാരെ ആദരിക്കലും...

Read More >>
അപേക്ഷ ക്ഷണിച്ചു

Apr 30, 2024 06:35 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
വൈദ്യുതി മുടങ്ങും

Apr 30, 2024 06:19 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
Top Stories