#thiruvananthapuram l ബിജെപിയുടെ ആഭ്യന്തര ശത്രുക്കൾ ന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകളും; മുഖ്യമന്ത്രി പിണറായി വിജയൻ

#thiruvananthapuram  l  ബിജെപിയുടെ ആഭ്യന്തര ശത്രുക്കൾ ന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകളും; മുഖ്യമന്ത്രി പിണറായി വിജയൻ
Apr 17, 2024 02:01 PM | By veena vg

 തിരുവനന്തപുരം: മൂല്യങ്ങളെല്ലാം തകർന്ന് രാജ്യം അപകടാവസ്ഥയിലാണെന്നും ഇതിന് കാരണം ബിജെപിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി നടത്തുന്നത് ആർഎസ്എസ് അജണ്ടയാണ്. മതരാഷ്ട്ര വാദമാണ് അതിന്റെ അടിസ്ഥാനം. ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ് ആർഎസ്എസ് അജണ്ട. ന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകളുമാണ് ബിജെപിയുടെ ആഭ്യന്തര ശത്രുക്കളെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

മോദിയുടെ വാഗ്‌ദാനങ്ങൾ ജനങ്ങൾ വിശ്വസിക്കുന്നില്ല. കള്ളം മാത്രമാണ് പ്രധാനമന്ത്രി പറയുന്നത്. നാനൂറ് സീറ്റുകൾ ലഭിക്കുമെന്ന് ബിജെപി പറയുമ്പോൾ അത് എവിടെ നിന്ന് എന്ന് കൂടി ബിജെപി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ഇൻഡ്യ മുന്നണി നേടുമെന്ന പ്രതീക്ഷയും അദ്ദേഹം കൈവരിച്ചു.  കോൺഗ്രസിനെതിരെയും പിണറായി രൂക്ഷ വിമർശനം ഉന്നയിച്ചു.

ആർഎസ്എസ് അജണ്ടയായ പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്നും തങ്ങളുടെ പ്രകടന പത്രികയിൽ വിഷയം ഉൾപ്പെടുത്താൻ കോൺഗ്രസ് ധൈര്യം കാണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുൽഗാന്ധിയുടെ പ്രചാരണത്തിൽ മുസ്ലിം ലീഗിന്റെ അടക്കം കൊടികൾ ഉയർത്താത്തതിൽ കോൺഗ്രസ് നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കഴിഞ്ഞ തവണ വിജയിച്ച 19 എംപിമാരും സംഘപരിവാറിനൊപ്പമാണെന്നും അവരെ വിജയിപ്പിച്ചതിൽ ജനങ്ങൾ ഇപ്പോൾ വേദനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Thiruvananthapuram

Next TV

Related Stories
കടുത്ത ചൂട്: സൂര്യഘാതമേല്‍ക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം: ആരോഗ്യവകുപ്പ്

Apr 30, 2024 08:26 AM

കടുത്ത ചൂട്: സൂര്യഘാതമേല്‍ക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം: ആരോഗ്യവകുപ്പ്

കടുത്ത ചൂട്: സൂര്യഘാതമേല്‍ക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം:...

Read More >>
ബോധവൽക്കരണ സെമിനാറും ഊരു മുപ്പന്മാരെ ആദരിക്കലും നടന്നു

Apr 30, 2024 08:19 AM

ബോധവൽക്കരണ സെമിനാറും ഊരു മുപ്പന്മാരെ ആദരിക്കലും നടന്നു

ബോധവൽക്കരണ സെമിനാറും ഊരു മുപ്പന്മാരെ ആദരിക്കലും...

Read More >>
അപേക്ഷ ക്ഷണിച്ചു

Apr 30, 2024 06:35 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
വൈദ്യുതി മുടങ്ങും

Apr 30, 2024 06:19 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം

Apr 30, 2024 06:07 AM

കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിടിച്ച് ഒരു കുട്ടിയടക്കം 5 പേര്‍ക്ക്...

Read More >>
വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

Apr 29, 2024 10:01 PM

വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ...

Read More >>
Top Stories