---
title: "#mayyil l ബോധവൽക്കരണ പരിപാടിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു"
english_title: "Mayyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199351/mayyil"
published_at: "2024-04-17T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661fa5016630e_IMG_20240417_160057.jpg"
keywords: []
---

# #mayyil l ബോധവൽക്കരണ പരിപാടിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു

> **Lead Summary:** **മയ്യിൽ**: ലോകസഭ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നതിനായി സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിൻ്റെയും ഐഎംഎൻഎസ്ജി എച്ച്എസ് മയ്യിൽ സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മയ്യിൽ ടൗണിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.

## Article Content

**മയ്യിൽ**: ലോകസഭ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നതിനായി സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിൻ്റെയും ഐഎംഎൻഎസ്ജി എച്ച്എസ് മയ്യിൽ സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മയ്യിൽ ടൗണിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.

'കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം, എന്റെ വോട്ട് എന്റെ അവകാശം, ഞാൻ ഉറപ്പായും വോട്ട് ചെയ്യും' എന്നീ സന്ദേശം ജനങ്ങളിലെത്തിക്കുകയായിരുന്നു പരിപാടിയുടെ ഉദ്ദേശം. ഹയർ സെക്കന്ററി കണ്ണൂർ ജില്ലാ കോ കോർഡിനേറ്റർ എം കെ അനൂപ് കുമാർ തളിപ്പറമ്പ് നിയോജക മണ്ഡലം സ്വീപ് നോഡൽ ഓഫീസർ കെ പി ഗിരീഷ് കുമാർ, സ്കൂൾ എൻ എസ് എസ് കോർഡിനേറ്റർ, സി വി ഹരീഷ് കുമാർ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി കെ സജിത,സ്വീപ് അംഗങ്ങളായ ടി വി ശ്രീകാന്ത്, കെപി നൗഷാദ് എന്നിവർ സംസാരിച്ചു. പരിപാടിക്ക് എൻ എസ്‌ എസ് ലീഡർമാരായ അലീന, സിദ്ധാർത്ഥ് എന്നിവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199351/mayyil)