---
title: "#thaliparamba l എൽഡിഎഫ്‌ സ്ഥാനാർഥി എം വി ജയരാജന്റെ പ്രചരണത്തിൻ്റെ ഭാഗമായി തളിപ്പറമ്പ നഗരത്തിൽ റോഡ്ഷോ നടന്നു "
english_title: "Thaliparamb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199353/thaliparamb"
published_at: "2024-04-17T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661fa3c22f1fe_IMG-20240417-WA0027.jpg"
keywords: []
---

# #thaliparamba l എൽഡിഎഫ്‌ സ്ഥാനാർഥി എം വി ജയരാജന്റെ പ്രചരണത്തിൻ്റെ ഭാഗമായി തളിപ്പറമ്പ നഗരത്തിൽ റോഡ്ഷോ നടന്നു 

> **Lead Summary:** **തളിപ്പറമ്പ**: കണ്ണൂർ പാർലമെന്റ്‌ എൽഡിഎഫ്‌ സ്ഥാനാർഥി എം വി ജയരാജന്റെ പ്രചരണത്തിൻ്റെ ഭാഗമായി തളിപ്പറമ്പ നഗരത്തെ ഇളക്കിമറിച്ച്‌ റോഡ്‌ ഷോ നടന്നു. ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ എന്ന കൂറ്റൻ ബാനറിന്‌ പിന്നിൽ നൂറുകണക്കിന്‌ ഇടത്‌ യുവജന സംഘടനയിലെ പ്രവർത്തകർ അണിനിരന്ന റോഡ്‌ ഷോ നഗരത്തെ ആവേശത്തിലാഴ്‌ത്തി. എൽഡിവൈഎഫ്‌ തളിപ്പറമ്പ്‌ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പൂക്കോത്ത്‌ നടയിൽനിന്നും ആരംഭിച്ച റോഡ്‌ ഷോ ചിറവക്കിൽ സമാപിച്ചു.

## Article Content

**തളിപ്പറമ്പ**: കണ്ണൂർ പാർലമെന്റ്‌ എൽഡിഎഫ്‌ സ്ഥാനാർഥി എം വി ജയരാജന്റെ പ്രചരണത്തിൻ്റെ ഭാഗമായി തളിപ്പറമ്പ നഗരത്തെ ഇളക്കിമറിച്ച്‌ റോഡ്‌ ഷോ നടന്നു. ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ എന്ന കൂറ്റൻ ബാനറിന്‌ പിന്നിൽ നൂറുകണക്കിന്‌ ഇടത്‌ യുവജന സംഘടനയിലെ പ്രവർത്തകർ അണിനിരന്ന റോഡ്‌ ഷോ നഗരത്തെ ആവേശത്തിലാഴ്‌ത്തി. എൽഡിവൈഎഫ്‌ തളിപ്പറമ്പ്‌ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പൂക്കോത്ത്‌ നടയിൽനിന്നും ആരംഭിച്ച റോഡ്‌ ഷോ ചിറവക്കിൽ സമാപിച്ചു.

ചെണ്ടമേളത്തിന്റെ ആരവത്തിൽ തീ തുപ്പുന്ന തെയ്യങ്ങളും സ്ഥാനാർഥിയുടെ ചിത്രംപതിച്ച ടീഷർട്ട്‌ ധരിച്ച കുട്ടികളുടെ ഫ്‌ളാഷ്‌ മോബും ശ്രദ്ധേയമായി.സ്ഥാനാർഥിയുടെ ചിത്രംപതിച്ച പ്ലകാർഡുകളുമേന്തിയവരും അണിനിരന്നു. വർണവെളിച്ചത്തിൽ ഡിജെ സംഗീത ലഹരിയിൽ നൂറുകണക്കിന്‌ യുവതി യുവാക്കൾ ചുവട്‌വച്ചു. റോഡ്‌ ഷോ സംവിധായകൻ ഷെറി ഗോവിന്ദ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. അരുൺ ജോയ്‌ അധ്യക്ഷനായി. ഷിബിൻ കാനായി, സി പി മുഹാസ്‌, വി പ്രജീഷ്‌ ബാബു, സി കെ ഷോന, എമിൽ ജോയ്‌ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199353/thaliparamb)