---
title: "രണ്ടുദിവസം സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂട് കണ്ണൂരിൽ രേഖപ്പെടുത്തി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199373/kannur"
published_at: "2024-04-17T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661fbd03f294b_IMG-20240417-WA0020.jpg"
keywords: []
---

# രണ്ടുദിവസം സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂട് കണ്ണൂരിൽ രേഖപ്പെടുത്തി

> **Lead Summary:** **കണ്ണൂർ**: രണ്ടുദിവസം സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂട് കണ്ണൂരിൽ രേഖപ്പെടുത്തി. 39.8 ഡിഗ്രിയാണ് ഞായർ, തിങ്കൾ ദിവസങ്ങളിൽ കണ്ണൂർ വിമാന ത്താവളത്തിൽ അനുഭവപ്പെട്ടത്.

## Article Content

**കണ്ണൂർ**: രണ്ടുദിവസം സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂട് കണ്ണൂരിൽ രേഖപ്പെടുത്തി. 39.8 ഡിഗ്രിയാണ് ഞായർ, തിങ്കൾ ദിവസങ്ങളിൽ കണ്ണൂർ വിമാന ത്താവളത്തിൽ അനുഭവപ്പെട്ടത്.

ബുധൻവരെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും ഉയരും. പത്തനംതിട്ട, കാസർകോട് ജില്ലകളിൽ 37 ഡി ഗ്രി വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി വരെയും ചൂട് ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വയനാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ 10 മില്ലിമീറ്റർ മഴ ലഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199373/kannur)