---
title: "റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം"
english_title: "Eranakulam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199374/eranakulam"
published_at: "2024-04-17T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661fbdbbabda9_IMG-20240417-WA0021.jpg"
keywords: []
---

# റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം

> **Lead Summary:**  **കൊച്ചി**: എറണാകുളം കൂത്താട്ടുകുളത്ത് സ്വകാര്യ ബസ് ഇടിച്ച് സ്ത്രീ മരിച്ചു. തിരുമാറാടി ഒലിയപ്പുറം സ്വദേശി മുണ്ടക്കൽ അംബിക സജിയാണ് മരിച്ചത്. കൂത്താട്ടുകുളം - ഇടയാർ റോഡിൽ ചെള്ളയ്ക്കപ്പടിയിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ അപകടം ഉണ്ടായത്.

## Article Content

 **കൊച്ചി**: എറണാകുളം കൂത്താട്ടുകുളത്ത് സ്വകാര്യ ബസ് ഇടിച്ച് സ്ത്രീ മരിച്ചു. തിരുമാറാടി ഒലിയപ്പുറം സ്വദേശി മുണ്ടക്കൽ അംബിക സജിയാണ് മരിച്ചത്. കൂത്താട്ടുകുളം - ഇടയാർ റോഡിൽ ചെള്ളയ്ക്കപ്പടിയിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ അപകടം ഉണ്ടായത്.

സ്വകാര്യ ബസ്സിൽ നിന്ന് ഇറങ്ങിയ ശേഷം ആ ബസിന്റെ തന്നെ മുന്നിലൂടെ റോഡ് മുറിച്ചുകിടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ട് എടുത്തപ്പോൾ അടിയിൽ പെടുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199374/eranakulam)