---
title: "തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് 4 വിമാനങ്ങൾ കൂടി റദ്ദാക്കി"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199376/thiruvanaththapuram"
published_at: "2024-04-17T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661fbf4a9cb63_images_(1)_(1).jpeg"
keywords: []
---

# തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് 4 വിമാനങ്ങൾ കൂടി റദ്ദാക്കി

> **Lead Summary:** **തിരുവനന്തപുരം** :കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള 4 വിമാനങ്ങൾ കൂടി റദ്ദാക്കി. ദുബായിലേക്കുള്ള എമിറേറ്റ്സ്, എയർ ഇന്ത്യ എക്സ്പ്രസ് വിമാനസവീസുകൾ റദ്ദാക്കി. ഷാർജയിലേക്കുള്ള ഇൻഡിഗോ, എയർ അറേബ്യ വിമാനങ്ങളും റദ്ദാക്കി. ദുബായിലെ മെട്രോസ്‌റ്റേഷനുകളില്‍ വെള്ളം കയറി. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് അല്‍ നഹ്ദ, ഓണ്‍ പാസീവ് മെട്രോ സ്‌റ്റേഷനുകള്‍ക്ക് അകത്തേക്ക് വെള്ളം കയറിയത്. വെള്ളം കയറിയത് സർവീസുകൾക്ക് കാര്യമായ തടസ്സമുണ്ടാക്കി.

## Article Content

**തിരുവനന്തപുരം** :കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള 4 വിമാനങ്ങൾ കൂടി റദ്ദാക്കി. ദുബായിലേക്കുള്ള എമിറേറ്റ്സ്, എയർ ഇന്ത്യ എക്സ്പ്രസ് വിമാനസവീസുകൾ റദ്ദാക്കി. ഷാർജയിലേക്കുള്ള ഇൻഡിഗോ, എയർ അറേബ്യ വിമാനങ്ങളും റദ്ദാക്കി. ദുബായിലെ മെട്രോസ്‌റ്റേഷനുകളില്‍ വെള്ളം കയറി. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് അല്‍ നഹ്ദ, ഓണ്‍ പാസീവ് മെട്രോ സ്‌റ്റേഷനുകള്‍ക്ക് അകത്തേക്ക് വെള്ളം കയറിയത്. വെള്ളം കയറിയത് സർവീസുകൾക്ക് കാര്യമായ തടസ്സമുണ്ടാക്കി.

റെഡ് ലൈനിലൂടെയുള്ള ഓൺപാസീവ് മെട്രോ സ്റ്റേഷനിലെ സർവീസ് തടസ്സത്തെക്കുറിച്ച് ദുബായ് മെട്രോ ഉപയോക്താക്കളെ അറിയിക്കാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പ്രസ്താവന പുറത്തിറക്കിയിരുന്നു. മഴക്കെടുതിയുള്ള സ്റ്റേഷനുകൾക്കിടയിൽ യാത്രക്കാർക്ക് സർവീസ് നടത്തുന്നതിന് ബദൽ ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199376/thiruvanaththapuram)