---
title: "പ്രകടന പത്രിക ഇറക്കി ലോകസഭാ സ്വതന്ത്ര സ്ഥാനാർഥി ജോയി ജോൺ പട്ടർമഠത്തിൽ"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199397/iritty"
published_at: "2024-04-17T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661fd5d00b0f8_Screenshot_20240417-192804.png"
keywords: []
---

# പ്രകടന പത്രിക ഇറക്കി ലോകസഭാ സ്വതന്ത്ര സ്ഥാനാർഥി ജോയി ജോൺ പട്ടർമഠത്തിൽ

> **Lead Summary:** **ഇരിട്ടി:** വരുന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിനെ തമാശയായല്ല വളരെ സീരിയസ് ആയാണ് കാണുന്നതെന്നും അതിനായി തന്റേതായ പ്രകടന പത്രികയിറക്കി കണ്ണൂർ പാർലിമെന്റ് മണ്ഡലത്തിൽ വോട്ട് തേടുകയാണ് താനെന്നും മണ്ഡലത്തിൽ സ്വാതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോയി ജോൺ പട്ടർമഠത്തിൽ ഇരിട്ടിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

## Article Content

**ഇരിട്ടി:** വരുന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിനെ തമാശയായല്ല വളരെ സീരിയസ് ആയാണ് കാണുന്നതെന്നും അതിനായി തന്റേതായ പ്രകടന പത്രികയിറക്കി കണ്ണൂർ പാർലിമെന്റ് മണ്ഡലത്തിൽ വോട്ട് തേടുകയാണ് താനെന്നും മണ്ഡലത്തിൽ സ്വാതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോയി ജോൺ പട്ടർമഠത്തിൽ ഇരിട്ടിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

മലയോര മേഖലയിൽ ജനങ്ങൾ അനുഭവിക്കുന്ന വന്യമൃഗ ശല്യം, റബ്ബർ ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ വിലക്കുറവ് എന്നിവ പരിഹരിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തും. കണ്ണൂർ വിമാനത്താവളം, കണ്ണൂർ റയിൽവേ സ്റ്റേഷൻ, അഴീക്കൽ തുറമുഖം തുടങ്ങിയവയുടെ വികസനത്തിനായി പ്രവർത്തിക്കുമെന്നും മേഖലയിലെ യാത്രാ പ്രശ്നങ്ങൾ, കുടിവെള്ള ക്ഷാമം തുടങ്ങി നിരവധി പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള ശ്രമങ്ങൾ തന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും തന്റെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതായും ഒരുവോട്ടും ഒപ്പം ഒരു രൂപയുമാണ് വോട്ടർമാരോട് താൻ അഭ്യര്ഥിക്കുന്നതെന്നും ജോയി ജോൺ പട്ടർമഠത്തിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199397/iritty)