---
title: "ചാരിറ്റി ഡേ ആഘോഷിച്ചു"
english_title: "Charity day "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19941/charity-day"
published_at: "2022-01-09T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61da90a4be618_Picsart_22-01-09_13-05-21-621.jpg"
keywords: []
---

# ചാരിറ്റി ഡേ ആഘോഷിച്ചു

> **Lead Summary:** ഇരിട്ടി സാക് കമ്പ്യൂട്ടർ അക്കാദമി കഴിഞ്ഞ ദിവസങ്ങളിലായി നടത്തി വരുന്ന സാക് ഫെസ്റ്റിന്റെ 5-ാം ദിവസമായ ഇന്ന് ചാരിറ്റി ഡേ ആഘോഷിച്ചു.

## Article Content

ഇരിട്ടി സാക് കമ്പ്യൂട്ടർ അക്കാദമി കഴിഞ്ഞ ദിവസങ്ങളിലായി നടത്തി വരുന്ന സാക് ഫെസ്റ്റിന്റെ 5-ാം ദിവസമായ ഇന്ന് ചാരിറ്റി ഡേ ആഘോഷിച്ചു.

എടൂരിലെ കാരാപറമ്പ് മൈത്രി ഭവനിലെ അന്തേവാസികളോടൊപ്പം വിദ്യാർഥികളും അധ്യാപകരും ചേർന്ന് മധുരം പങ്ക് വെച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

സാക് മാനേജിങ്ങ് ഡയറക്ടർ കെ. ടി. അബുദുള്ള ആവശ്യ സാധനങ്ങളും പുതു വസ്ത്രങ്ങളും കൈമാറി. കൂടാതെ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. അധ്യാപകരായ ഷെറിൻ തോമസ്, ഹാരിസ്, സിവേഷ്, ലീന ,ശ്രീജ, എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19941/charity-day)