മണിക്കടവ് ആനപ്പാറയിൽ പട്ടാപകൽ കാട്ടാന ഇറങ്ങി; അമ്മയും മകനും രക്ഷപെട്ടത് തലനാരിഴക്ക്

മണിക്കടവ് ആനപ്പാറയിൽ പട്ടാപകൽ കാട്ടാന ഇറങ്ങി; അമ്മയും മകനും രക്ഷപെട്ടത് തലനാരിഴക്ക്
Apr 17, 2024 09:23 PM | By shivesh

മണിക്കടവ്: മണിക്കടവ് ആനപ്പാറയിലെ കൃഷിയിടത്തിൽ പട്ടാപകൽ കാട്ടാന ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കർണ്ണാടക വനത്തിൽ നിന്നും നാലുമണിയോടെ ആണ് ആദ്യം മോഴ ആന തെക്കേമഠത്തിൽ തങ്കപ്പന്റെ വീടിന് സമീപത്ത് എത്തിയത്. കൃഷിയിടത്തിൽ മാങ്ങ പറിക്കാൻ പോയ എളവുങ്കച്ചാലിൽ ഷാജുവിന്റെ ഭാര്യ ജോയിസി മകൻ കിരൺ എന്നിവരെയാണ് ആന ഓടിച്ചത്.

പകൽ സമയത്ത് കാട്ടാന ഇറങ്ങാനുള്ള സാധ്യത കുറവായിരുന്നതുകൊണ്ട് ഇരുവരും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. മറഞ്ഞുനിന്ന ആന ചിഹ്നം വിളിച്ച് ഭയപ്പെടുത്തി ഓടിക്കുക ആയിരുന്നു. ആന പിന്നാലെ എത്തിയെങ്കിലും ഇരുവരും ഓടി രക്ഷപ്പെടുക ആയിരുന്നു. ഷാജുവിന്റെ കശുമാവിൻ തോട്ടത്തിലും ആന നാശനഷ്ടം വരുത്തി.

വിവരം അറിഞ്ഞെത്തിയ വനപാലകരും നാട്ടുകാരും ചേർന്ന് ആനയെ അഞ്ച് മണിയോടെ വനത്തിലേക്ക് തുരത്തിയെങ്കിലും പ്രദേശത്ത് ഭീക്ഷണി പരത്തി 8.30 ഓടെ ആന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയിരിക്കുകയാണ്. വനം വകുപ്പും പോലീസും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനയെ കാട്ടിലേക്ക് തുരത്തുന്നതിനുള്ള നടപടികൾ രാത്രി വൈകിയും തുടരുകയാണ്.

Manikkadav

Next TV

Related Stories
ഓൾ കേരള സോമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കുടുംബ സംഗമം  മെയ് രണ്ടിന്  നടക്കും

Apr 30, 2024 01:21 PM

ഓൾ കേരള സോമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കുടുംബ സംഗമം മെയ് രണ്ടിന് നടക്കും

ഓൾ കേരള സോമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കുടുംബ സംഗമം മെയ് രണ്ടിന് നടക്കും...

Read More >>
ആർ ശങ്കർ ജന്മ ദിനം ആചരിച്ചു

Apr 30, 2024 01:04 PM

ആർ ശങ്കർ ജന്മ ദിനം ആചരിച്ചു

ആർ ശങ്കർ ജന്മ ദിനം...

Read More >>
മെയ് 2 മുതൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ മാറ്റം

Apr 30, 2024 12:52 PM

മെയ് 2 മുതൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ മാറ്റം

മെയ് 2 മുതൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ...

Read More >>
ബാൻഡ് മേളം അവതരിപ്പിക്കുന്നതിനിടെ ബ്യുഗിൾ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു

Apr 30, 2024 12:48 PM

ബാൻഡ് മേളം അവതരിപ്പിക്കുന്നതിനിടെ ബ്യുഗിൾ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു

ബാൻഡ് മേളം അവതരിപ്പിക്കുന്നതിനിടെ ബ്യുഗിൾ കലാകാരൻ കുഴഞ്ഞുവീണ്...

Read More >>
വയനാട് കമ്പമലയിൽ മാവോയിസ്റ്റ്  വെടി വയ്പ്പെന്ന് സൂചന

Apr 30, 2024 12:20 PM

വയനാട് കമ്പമലയിൽ മാവോയിസ്റ്റ് വെടി വയ്പ്പെന്ന് സൂചന

വയനാട് കമ്പമലയിൽ വെടിവെയ്പ്പെന്ന് സൂചന...

Read More >>
#thiruvananthapuram  l ഉഷ്ണതരംഗ സാധ്യത തുടരും; 24 മണിക്കൂർ കൂടി സമാന സാഹചര്യം, ജാഗ്രതാ നിർദ്ദേശം

Apr 30, 2024 12:18 PM

#thiruvananthapuram l ഉഷ്ണതരംഗ സാധ്യത തുടരും; 24 മണിക്കൂർ കൂടി സമാന സാഹചര്യം, ജാഗ്രതാ നിർദ്ദേശം

ഉഷ്ണതരംഗ സാധ്യത തുടരും; 24 മണിക്കൂർ കൂടി സമാന സാഹചര്യം, ജാഗ്രതാ...

Read More >>
Top Stories










News Roundup