---
title: "മോദിയുടെ പടം റിലീസാകില്ല, ട്രെയ്‍ലര്‍ ഇത്ര മോശമെങ്കില്‍ പടം എന്താകും; എം.കെ. സ്റ്റാലിൻ"
english_title: "Mk stalin "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199439/mk-stalin"
published_at: "2024-04-17T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661ffcd1b5d44_n6011156281713372204034a04a26cd0aeff5d1d6f00a9d4a16d3a8ccb877a0277aefbd4f3ac33ee182b82f.jpg"
keywords: []
---

# മോദിയുടെ പടം റിലീസാകില്ല, ട്രെയ്‍ലര്‍ ഇത്ര മോശമെങ്കില്‍ പടം എന്താകും; എം.കെ. സ്റ്റാലിൻ

> **Lead Summary:** **ചെന്നൈ:** മോദിയുടെ പടം റിലീസാകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ട്രെയ്‍ലര്‍ ഇത്ര മോശമെങ്കില്‍ പടം എന്താകുമെന്നും സ്റ്റാലിൻ പരിഹസിച്ചു. 

## Article Content

**ചെന്നൈ:** മോദിയുടെ പടം റിലീസാകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ട്രെയ്‍ലര്‍ ഇത്ര മോശമെങ്കില്‍ പടം എന്താകുമെന്നും സ്റ്റാലിൻ പരിഹസിച്ചു. 

തമിഴ്നാട്ടില്‍ നാല്‍പ്പതില്‍ നാല്‍പ്പത് സീറ്റും തങ്ങള്‍ നേടും. അടിമത്തത്തിന്‍റെ നൂറ്റാണ്ടിലേക്ക് നമ്മുടെ നാട് തിരിച്ചുപോകരുത്. എല്ലാ മണ്ഡലങ്ങളിലും സ്റ്റാലിൻ ആണ് സ്ഥാനാര്‍ഥിയെന്ന് കരുതി അധ്വാനിക്കണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനവും ചെയ്തിട്ടുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു.

അണ്ണാഡിഎംകെ ബിജെപിയുടെ ബി ടീമാണ്. എന്തിനാണ് മത്സരിക്കുന്നതെന്ന് പോലും എടപ്പാടിക്ക് അറിയില്ല. പിന്നില്‍ നിന്ന് കുത്തുന്നതാണ് എടപ്പാടിയുടെ ചരിത്രമെന്നും സ്റ്റാലിൻ പരിഹസിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199439/mk-stalin)