---
title: "പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ  അന്തരിച്ചു"
english_title: "Famous screenwriter and author Balram Mattannur passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199486/famous-screenwriter-and-author-balram-mattannur-passed-away"
published_at: "2024-04-18T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6620928b8edb0_IMG-20240418-WA0004.jpg"
keywords: []
---

# പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ  അന്തരിച്ചു

> **Lead Summary:** **കണ്ണൂർ** : പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു. കളിയാട്ടം, കർമ്മയോഗി, സമവാക്യം തുടങ്ങി മലയാളത്തിലെ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്താണ് ബൽറാം. സംസ്കാരം കണ്ണൂർ പുല്ലുപ്പി സമുദായ ശ്മശാനത്തിൽ ഇന്ന് രണ്ടു മണിക്ക് നടക്കും. 1997ൽ ജയരാജിന്റെ സംവിധാനത്തിൽ എത്തിയ 'കളിയാട്ട'ത്തിലൂടെയാണ് ബൽറാം സിനിമയിൽ എത്തുന്നത്.

## Article Content

**കണ്ണൂർ** : പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു. കളിയാട്ടം, കർമ്മയോഗി, സമവാക്യം തുടങ്ങി മലയാളത്തിലെ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്താണ് ബൽറാം. സംസ്കാരം കണ്ണൂർ പുല്ലുപ്പി സമുദായ ശ്മശാനത്തിൽ ഇന്ന് രണ്ടു മണിക്ക് നടക്കും. 1997ൽ ജയരാജിന്റെ സംവിധാനത്തിൽ എത്തിയ 'കളിയാട്ട'ത്തിലൂടെയാണ് ബൽറാം സിനിമയിൽ എത്തുന്നത്.

വില്യം ഷേക്സ്പിയറിന്റെ വിശ്വപ്രസിദ്ധമായ നാടകം 'ഒഥല്ലോ' അടിസ്ഥാനമാക്കിയാണ് തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ബൽറാം കളിയാട്ടത്തിന്റെ കഥ ഒരുക്കിയത്. ഷേക്സ്പിയറിന്റെ 'ഹാംലറ്റ്' അടിസ്ഥാനമാക്കിയാണ് 2012ൽ പുറത്തിറങ്ങിയ കർമ്മയോഗിയുടെ തിരക്കഥ ബൽറാം രചിച്ചത്. ഇന്ദ്രജിത്ത് നായകനായ ചിത്രം വി.കെ പ്രകാശ് ആണ് സംവിധാനം ചെയ്തത്. 1983ൽ മുയൽഗ്രാമം എന്ന ബാലസാഹിത്യത്തിനുള്ള യുവസാഹിതി അവാർഡും ദർശനം അവാർഡും നേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199486/famous-screenwriter-and-author-balram-mattannur-passed-away)