---
title: "സംസ്ഥാന ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി  ജില്ലാ ഒളിമ്പിക്‌ ഗെയിംസ് സംഘടിപ്പിക്കുന്നു"
english_title: " The District Olympic Games are organized as part of the State Olympic Games"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19950/the-district-olympic-games-are-organized-as-part-of-the-state-olympic-games"
published_at: "2022-01-09T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61da9a065a003_olipic games malayorashabdam.jpg"
keywords: []
---

# സംസ്ഥാന ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി  ജില്ലാ ഒളിമ്പിക്‌ ഗെയിംസ് സംഘടിപ്പിക്കുന്നു

> **Lead Summary:** കണ്ണൂർ: സംസ്ഥാന ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക്‌ ഗെയിംസ് സംഘടിപ്പിക്കുന്നു. ജനുവരി 9 മുതല്‍ 17വരെ നടക്കുന്ന പ്രഥമ കണ്ണൂര്‍ ജില്ലാ ഒളിമ്പിക് ഗെയിംസ് സംഘടിപ്പിക്കുന്നത് കണ്ണൂര്‍ ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിലാണ്.

## Article Content

കണ്ണൂർ: സംസ്ഥാന ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക്‌ ഗെയിംസ് സംഘടിപ്പിക്കുന്നു. ജനുവരി 9 മുതല്‍ 17വരെ നടക്കുന്ന പ്രഥമ കണ്ണൂര്‍ ജില്ലാ ഒളിമ്പിക് ഗെയിംസ് സംഘടിപ്പിക്കുന്നത് കണ്ണൂര്‍ ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിലാണ്.

കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈസ്‌കൂളില്‍ നടന്ന ചടങ്ങ് ഡോക്ടര്‍ വി ശിവദാസന്‍ എം പി ഉദ്ഘാടനം ചെയ്തു. പ്രഥമ കേരള ഒളിമ്പിക് ഗെയിംസ് 2022 ഫെബ്രുവരി 15 മുതല്‍ 24 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുകയാണ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ജ്ജീവമായ കായിക മേഖലയെ ഊര്‍ജ്ജസ്വലമാക്കി മാറ്റാന്‍ വേണ്ടിയാണ് കേരള ഒളിമ്പിക് ഗെയിംസ് സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ സിനിമാ നടന്‍ ഉണ്ണി മുകുന്ദന്‍ മുഖ്യാതിഥിയായി.

എം എല്‍ എ രാമചന്ദ്രന്‍ കടന്നപ്പള്ളി ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവായ കെ സി ലേഖയെ ആദരിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ഡോക്ടര്‍ പി കെ ജഗന്നാഥന്‍, ഡോക്ടര്‍ എന്‍ കെ സൂരജ്, ഷാഹിന്‍ പള്ളിക്കണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19950/the-district-olympic-games-are-organized-as-part-of-the-state-olympic-games)