---
title: "നാല് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു"
english_title: "Supreme court under covid panic"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19951/supreme-court-under-covid-panic"
published_at: "2022-01-09T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61da99ddb6745_images - 2022-01-09T134621.558.jpeg"
keywords: []
---

# നാല് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

> **Lead Summary:** ന്യൂഡല്‍ഹി: നാല് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 150 ജീവനക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.

## Article Content

ന്യൂഡല്‍ഹി: നാല് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 150 ജീവനക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.

ജസ്റ്റിസ് സുഭാഷ് റെഡ്ഡിയുടെ യാത്രയയപ്പ് പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരു ജഡ്ജിയില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നത് എന്നാണ് സൂചന.

കഴിഞ്ഞദിവസം, രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താനായി ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയിലും രോഗവ്യാപന സാഹചര്യം രൂപപ്പെട്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19951/supreme-court-under-covid-panic)