---
title: "സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുനരാലോചന നടത്തണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍"
english_title: "Medha patkar about silver line"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19952/medha-patkar-about-silver-line"
published_at: "2022-01-09T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61da9a4554073_images - 2022-01-09T134804.407.jpeg"
keywords: []
---

# സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുനരാലോചന നടത്തണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍

> **Lead Summary:** കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുനരാലോചന നടത്തണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍.പദ്ധതി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് കൈകൂപ്പി അപേക്ഷിക്കുന്നു. പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന് ഒരു പഠനം പോലും ഉണ്ടായിട്ടില്ലെന്ന് അവര്‍ ആരോപിച്ചു.

## Article Content

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുനരാലോചന നടത്തണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍.പദ്ധതി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് കൈകൂപ്പി അപേക്ഷിക്കുന്നു. പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന് ഒരു പഠനം പോലും ഉണ്ടായിട്ടില്ലെന്ന് അവര്‍ ആരോപിച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതി പശ്ചിമ ഘട്ടത്തെ അപകടത്തില്‍ ആ‌ക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികള്‍ മനസിലാക്കുന്നില്ല. ജലം ഒഴുക്ക് തടസപ്പെടും. ഇതിന്റെ ഭവിഷ്യത്ത് കേരളം ഇപ്പൊ തന്നെ അനുഭവിച്ചു കഴിഞ്ഞു.

എളുപ്പം സമീപിക്കാന്‍ സാധിക്കുന്ന നേതാവല്ല പിണറായി വിജയനെന്ന് അവര്‍ വ്യക്തമാക്കി. അദ്ദേഹം ജനങ്ങള്‍ക്ക് അപ്രാപ്യനായി നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഇടതുപക്ഷത്തിന്റെ വര്‍​ഗീയവിരുദ്ധ പോരാട്ടം എല്ലാ മേഖലകളിലും ഉണ്ടാകണമെന്നും അവര്‍ വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കോഴിക്കോട് ജില്ലയില്‍ സര്‍വേ നടത്തിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്നും മേധ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19952/medha-patkar-about-silver-line)