---
title: "ബൈക്ക് റാലി സംഘടിപ്പിച്ചു"
english_title: "Kurumathoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199558/kurumathoor"
published_at: "2024-04-18T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6620d05a9385a_IMG-20240418-WA0024.jpg"
keywords: []
---

# ബൈക്ക് റാലി സംഘടിപ്പിച്ചു

> **Lead Summary:** **കുറുമാത്തൂർ** :ജില്ലാ ഭരണകൂടത്തിൻ്റെയും കുറുമാത്തൂർ ഐ ടി ഐ യുടെയും സംയുക്താഭിമുഖ്യത്തിൽ കുറുമാത്തൂർ ടൗണിൽ ബൈക്ക് റാലി സംഘടിപ്പിച്ചു.ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നതിനായി സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്. 

## Article Content

**കുറുമാത്തൂർ** :ജില്ലാ ഭരണകൂടത്തിൻ്റെയും കുറുമാത്തൂർ ഐ ടി ഐ യുടെയും സംയുക്താഭിമുഖ്യത്തിൽ കുറുമാത്തൂർ ടൗണിൽ ബൈക്ക് റാലി സംഘടിപ്പിച്ചു.ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നതിനായി സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്. 

കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം, 'എന്റെ വോട്ട് എന്റെ അവകാശം,' ഞാൻ ഉറപ്പായും വോട്ട് ചെയ്യും' എന്നീ സന്ദേശം ജനങ്ങളിലെത്തിക്കാനാണ് പരിപാടി സംഘടിപ്പിച്ചത്. തളിപ്പറമ്പ് നിയോജക മണ്ഡലം സ്വീപ് നോഡൽ ഓഫീസർ കെ. പി ഗിരീഷ് കുമാർ ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു . ഐ ടി ഐ ഗ്രുപ്പ് ഇൻസ്‌ട്രെക്ടർ സി. മധുസൂദനൻ,ടി എം അലവിക്കുട്ടി, പി. ശ്രീനിവാസൻ ,സ്വീപ് അംഗങ്ങളായടി.വി. ശ്രീ കാന്ത്, കെപി നൗഷാദ് എന്നിവർ സംസാരിച്ചു.ബൈക്ക് റാലിക്ക് ഐ ടി ഐ വിദ്യാർത്ഥികളായ , കെ. സിദ്ധാർത്ഥ്,പി അഭിനവ്, മുഹമ്മദ്‌ സിനാൻ, സി.പി.ലാൽ കൃഷ്ണ, പി ജഗന്നാഥ്‌ എന്നിവർ നേതൃത്വം നല്കി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199558/kurumathoor)