---
title: "#perinchelloor l പെരിഞ്ചെല്ലൂരിന് വിഷുക്കൈനീട്ടമായ് പ്രണവം എം കെ ശങ്കരൻ നമ്പൂതിരി ആനന്ദ സമർപ്പൺ കച്ചേരി അവതരിപ്പിച്ചു"
english_title: "Perinchelloor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199567/perinchelloor"
published_at: "2024-04-18T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6620dc9ab2a9c_IMG-20240418-WA0057.jpg"
keywords: []
---

# #perinchelloor l പെരിഞ്ചെല്ലൂരിന് വിഷുക്കൈനീട്ടമായ് പ്രണവം എം കെ ശങ്കരൻ നമ്പൂതിരി ആനന്ദ സമർപ്പൺ കച്ചേരി അവതരിപ്പിച്ചു

> **Lead Summary:** **പെരിഞ്ചേല്ലൂർ**:പെരിഞ്ചെല്ലൂരിന് വിഷുക്കൈനീട്ടമായ് പ്രണവം എം കെ ശങ്കരൻ നമ്പൂതിരി ആനന്ദ സമർപ്പൺ കച്ചേരി അവതരിപ്പിച്ചു. കച്ചേരിയിൽ ഒരു രാഗം ഒരു കീർത്തനം പല ഭാവം എന്ന രീതിയിൽ അവതരിപ്പിക്കുന്ന പതിമൂന്നാമത്തെ ആനന്ദ സമർപ്പൺ കച്ചേരി ചിറവക്ക് നീലകണ്ഠ അബോഡിൽ നടന്നു. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും സിനിമ പിന്നണി ഗായകനും സംഗീതജ്ഞനുമായ പ്രണവം എം കെ ശങ്കരൻ നമ്പൂതിരി അവതരിപ്പിച്ച കച്ചേരി 2 മണിക്കൂറോളം നീണ്ടുനിന്നു.

## Article Content

**പെരിഞ്ചേല്ലൂർ**:പെരിഞ്ചെല്ലൂരിന് വിഷുക്കൈനീട്ടമായ് പ്രണവം എം കെ ശങ്കരൻ നമ്പൂതിരി ആനന്ദ സമർപ്പൺ കച്ചേരി അവതരിപ്പിച്ചു. കച്ചേരിയിൽ ഒരു രാഗം ഒരു കീർത്തനം പല ഭാവം എന്ന രീതിയിൽ അവതരിപ്പിക്കുന്ന പതിമൂന്നാമത്തെ ആനന്ദ സമർപ്പൺ കച്ചേരി ചിറവക്ക് നീലകണ്ഠ അബോഡിൽ നടന്നു. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും സിനിമ പിന്നണി ഗായകനും സംഗീതജ്ഞനുമായ പ്രണവം എം കെ ശങ്കരൻ നമ്പൂതിരി അവതരിപ്പിച്ച കച്ചേരി 2 മണിക്കൂറോളം നീണ്ടുനിന്നു.

യുവ വയലിൻ പ്രതിഭ ആദർശ് അജയ് കുമാർ മികച്ച പിന്തുണയേകി. നാടക, സിനിമാ നടൻ സന്തോഷ് കീഴാറ്റൂർ കലാകാരന്മാരെ പൊന്നാട അണിയിച്ചു ആദരിച്ചു. പെരിഞ്ചെല്ലൂർ സംഗീത സഭ സ്ഥാപകനും വനം, വന്യജീവി സംരക്ഷകനുമായ വിജയ് നീലകണ്ഠൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199567/perinchelloor)