---
title: "ചൊക്ലി, പാനൂർ ടൗണുകളിൽ തീപിടുത്തം: രണ്ടിടത്തും മാലിന്യക്കൂട്ടത്തിനാണ് തീപ്പിടിച്ചത്"
english_title: "Panoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199626/panoor"
published_at: "2024-04-18T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6621110cad081_Screenshot_20240418-175408_Chrome.jpg"
keywords: []
---

# ചൊക്ലി, പാനൂർ ടൗണുകളിൽ തീപിടുത്തം: രണ്ടിടത്തും മാലിന്യക്കൂട്ടത്തിനാണ് തീപ്പിടിച്ചത്

> **Lead Summary:**  **പാനൂർ** : ചൊക്ലി, പാനൂർ ടൗണുകളിൽ തീപിടുത്തം. രണ്ടിടത്തും മാലിന്യക്കൂട്ടത്തിനാണ് തീപ്പിടിച്ചത്. പാനൂർ ഫയർഫോഴ്സെത്തി തീയണച്ചു. ചൊക്ലി ടൗണിന് പിറകിലായി കൂട്ടിയിട്ട മാലിന്യ കൂട്ടങ്ങൾക്കാണ് തീ പിടുത്തം ഉണ്ടായത് .

## Article Content

 **പാനൂർ** : ചൊക്ലി, പാനൂർ ടൗണുകളിൽ തീപിടുത്തം. രണ്ടിടത്തും മാലിന്യക്കൂട്ടത്തിനാണ് തീപ്പിടിച്ചത്. പാനൂർ ഫയർഫോഴ്സെത്തി തീയണച്ചു. ചൊക്ലി ടൗണിന് പിറകിലായി കൂട്ടിയിട്ട മാലിന്യ കൂട്ടങ്ങൾക്കാണ് തീ പിടുത്തം ഉണ്ടായത് .

ഉച്ചക്ക് ഒരു മണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. തീയാളി പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പാനൂരിൽ നിന്നുള്ള അഗ്നിശമന സേനയെത്തി തീ അണച്ചു. പാനൂർ ടൗണിൽ പഴയ എം ആർ എ ബേക്കറിയുടെ പിറക് വശത്താണ് തീപ്പിടുത്തമുണ്ടായത്. പാനൂർ ഫയർഫോഴ്‌സെത്തി തീ അണച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199626/panoor)