---
title: "ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ സഹോദരിമാര്‍ പുഴയില്‍ മുങ്ങിമരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199634/dead"
published_at: "2024-04-18T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66212a45ce498_n6013710461713449164679a9d18c115a2d000db5bb375569371942ec29b604b2039c058d3f716aae49509e.jpg"
keywords: []
---

# ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ സഹോദരിമാര്‍ പുഴയില്‍ മുങ്ങിമരിച്ചു

> **Lead Summary:** **മലപ്പുറം: **ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ സഹോദരിമാര്‍ കടലുണ്ടി പുഴയില്‍ മുങ്ങിമരിച്ചു. വേങ്ങര വെട്ടുതോട് സ്വദേശിനി അജ്‌മല , സഹോദരി ബുഷ്‌റ എന്നിവരാണ് മരിച്ചത്. പുഴയില്‍ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. 

## Article Content

**മലപ്പുറം: **ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ സഹോദരിമാര്‍ കടലുണ്ടി പുഴയില്‍ മുങ്ങിമരിച്ചു. വേങ്ങര വെട്ടുതോട് സ്വദേശിനി അജ്‌മല , സഹോദരി ബുഷ്‌റ എന്നിവരാണ് മരിച്ചത്. പുഴയില്‍ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. 

ഒഴുക്കില്‍പ്പെട്ട ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199634/dead)