---
title: "വോട്ടർമാർക്ക് ഗൂഗിള്‍ പേ വഴി പണം നൽകുന്നു; ബിജെപി‌ക്കെതിരെ പരാതി"
english_title: "Bjp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199639/bjp"
published_at: "2024-04-18T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66212b1d088c1_n60136492217134496113998d8bfc9b7b2eb35200d412bdf4ba56424df898ee1a6f9e593b5c7195177416c6.jpg"
keywords: []
---

# വോട്ടർമാർക്ക് ഗൂഗിള്‍ പേ വഴി പണം നൽകുന്നു; ബിജെപി‌ക്കെതിരെ പരാതി

> **Lead Summary:** **ചെന്നൈ: **തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബിജെപി‌ക്കെതിരെ പരാതിയുമായി ഡിഎംകെ. കോയമ്ബത്തൂര്‍ മണ്ഡലത്തിലെ വോട്ടർമാർക്ക് ഗൂഗിള്‍ പേ വഴി ബിജെപി പണം നല്‍കുകയാണെന്ന് ആരോപിച്ച്‌ ഡിഎംകെ രംഗത്ത് എത്തി. 

## Article Content

**ചെന്നൈ: **തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബിജെപി‌ക്കെതിരെ പരാതിയുമായി ഡിഎംകെ. കോയമ്ബത്തൂര്‍ മണ്ഡലത്തിലെ വോട്ടർമാർക്ക് ഗൂഗിള്‍ പേ വഴി ബിജെപി പണം നല്‍കുകയാണെന്ന് ആരോപിച്ച്‌ ഡിഎംകെ രംഗത്ത് എത്തി. 

ബിജെപി സ്ഥാനാര്‍ഥി അണ്ണാമലൈയ്ക്കായി ബന്ധുക്കള്‍ പണം നല്‍കുന്നു എന്നാണ് പരാതി. ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ അണ്ണാമലൈ മത്സരിക്കുന്ന കോയമ്ബത്തൂരില്‍ സുതാര്യമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളല്ല നടക്കുന്നത് എന്നാണ് ഡിഎംകെയുടെ വാദം.

ഇന്നലെ കോയമ്ബത്തൂരില്‍ ബിജെപി പ്രവര്‍ത്തകന്‍റെ കാറില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ 81,000 രൂപ പിടിച്ചെടുത്തിരുന്നു. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനെത്തിച്ച പണമാണ് അധികൃതർ പിടിച്ചതെന്ന് ഡിഎംകെ ആരോപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199639/bjp)