മരം മുറിക്കേസില്‍ ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു

മരം മുറിക്കേസില്‍ ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു
Apr 18, 2024 07:51 PM | By shivesh

കല്‍പ്പറ്റ: വയനാട് സുഗന്ധഗിരി മരം മുറിക്കേസില്‍ ഡിഎഫ്‌ഒയുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു. ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കാതെയുള്ള നടപടി കോടതിയില്‍ നിലനില്‍ക്കില്ലെന്ന വിലയിരുത്തലിലാണ് സൗത്ത് വയനാട് ഡിഎഫ്‌ഒ ഷജ്‌ന കരീം ഉള്‍പ്പെടെയുള്ള മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ വനം മന്ത്രി താത്കാലികമായി മരവിപ്പിച്ചത്. സസ്പെൻഷൻ ഉത്തരവിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് അതിവേഗത്തിലുള്ള മരവിപ്പിക്കല്‍.

വനം വകുപ്പിന്റെ വിജിലന്‍സ് വിഭാഗമാണ് കേസില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചു എന്ന് കണ്ടെത്തിയതിനൊപ്പം തുടര്‍ നടപടി സ്വീകരിക്കും മുന്‍പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം എഴുതി വാങ്ങണമെന്നും ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ ഇക്കാര്യം നടപ്പായില്ല. ഉദ്യോഗസ്ഥരുടെ വിശദീകരണമില്ലാതെ കേസുമായി മുന്നോട്ടു പോയാല്‍ കോടതില്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശം സർക്കാരിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മൂന്ന് ഉദ്യോഗസ്ഥരോടും വിശദീകരണം നല്‍കാനും വനം മന്ത്രി അറിയിച്ചിട്ടുണ്ട്.

Suspended

Next TV

Related Stories
ഉഷ്ണ തരംഗ സാധ്യത; പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട്

May 1, 2024 07:55 PM

ഉഷ്ണ തരംഗ സാധ്യത; പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട്

ഉഷ്ണ തരംഗ സാധ്യത; പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നാളെയും യെല്ലോ...

Read More >>
ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

May 1, 2024 06:20 PM

ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി...

Read More >>
വാക്ക് ഇൻ ഇന്റർവ്യൂ

May 1, 2024 06:00 PM

വാക്ക് ഇൻ ഇന്റർവ്യൂ

വാക്ക് ഇൻ ഇന്റർവ്യൂ...

Read More >>
#chanappara l ചാണപ്പാറ ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷം മെയ് മൂന്ന് മുതൽ അഞ്ച് വരെ

May 1, 2024 05:14 PM

#chanappara l ചാണപ്പാറ ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷം മെയ് മൂന്ന് മുതൽ അഞ്ച് വരെ

ചാണപ്പാറ ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷം മെയ് മൂന്ന് മുതൽ അഞ്ച് വരെ...

Read More >>
#kiliyanthara l പഠന മികവിന് അംഗീകാരം ആകാശ ചിറകിലേറി വിദ്യാർത്ഥികൾ

May 1, 2024 05:04 PM

#kiliyanthara l പഠന മികവിന് അംഗീകാരം ആകാശ ചിറകിലേറി വിദ്യാർത്ഥികൾ

പഠന മികവിന് അംഗീകാരം ആകാശ ചിറകിലേറി...

Read More >>
#kannur l ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിത നീക്കം, സൈബർ ഇടത്തിൽ സംഘടിതമായ ആക്രമണം നടക്കുന്നു: വി കെ സനോജ്

May 1, 2024 04:47 PM

#kannur l ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിത നീക്കം, സൈബർ ഇടത്തിൽ സംഘടിതമായ ആക്രമണം നടക്കുന്നു: വി കെ സനോജ്

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിത നീക്കം, സൈബർ ഇടത്തിൽ സംഘടിതമായ ആക്രമണം നടക്കുന്നു: വി കെ സനോജ്...

Read More >>
Top Stories