---
title: "ദുബായിലുണ്ടായ പ്രളയം മനുഷ്യ നിര്‍മിതം; വ്യാജ പോസ്റ്റിൽ വി.ഡി. സതീശൻ ഡിജിപിക്ക് പരാതി നല്‍കി"
english_title: "Vd satheeshan dgp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199651/vd-satheeshan-dgp"
published_at: "2024-04-18T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662136a5c9106_n601380872171345232994189845fa783543a0cc29ae82a1b36e60e59daa1866f94d3f34ebc4a9f15309049.jpg"
keywords: []
---

# ദുബായിലുണ്ടായ പ്രളയം മനുഷ്യ നിര്‍മിതം; വ്യാജ പോസ്റ്റിൽ വി.ഡി. സതീശൻ ഡിജിപിക്ക് പരാതി നല്‍കി

> **Lead Summary:** **തിരുവനന്തപുരം: **ദുബായിലുണ്ടായ പ്രളയം മനുഷ്യ നിര്‍മിത ദുരന്തമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പ്രചരിക്കുന്ന പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്‍കി. ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലെന്നും വി.ഡി.സതീശൻ ഡിജിപിക്ക് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നു. കേരളത്തിലുണ്ടായ പ്രളയം സംബന്ധിച്ച വാര്‍ത്ത എഡിറ്റ് ചെയ്ത് നെല്യൂ @n311yu എന്ന എക്സ് അക്കൗണ്ടില്‍ നിന്നുമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

## Article Content

**തിരുവനന്തപുരം: **ദുബായിലുണ്ടായ പ്രളയം മനുഷ്യ നിര്‍മിത ദുരന്തമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പ്രചരിക്കുന്ന പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്‍കി. ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലെന്നും വി.ഡി.സതീശൻ ഡിജിപിക്ക് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നു. കേരളത്തിലുണ്ടായ പ്രളയം സംബന്ധിച്ച വാര്‍ത്ത എഡിറ്റ് ചെയ്ത് നെല്യൂ @n311yu എന്ന എക്സ് അക്കൗണ്ടില്‍ നിന്നുമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

വ്യാജ പ്രചരണം നടത്തിയ ഈ അക്കൗണ്ടിന്‍റെ ഉടമയെ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവിന്‍റെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി ഈ പോസ്റ്റ് പങ്കുവയ്ക്കപ്പെട്ടിട്ടുണ്ടെന്നും ഇതിന് പിന്നില്‍ സിപിഎം ആണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199651/vd-satheeshan-dgp)