---
title: "പാര്‍ലമെന്റിലെ 400 ലധികം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു"
english_title: "Covid spread at parliament"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19967/covid-spread-at-parliament"
published_at: "2022-01-09T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dab7b3cea76_images - 2022-01-09T155339.765.jpeg"
keywords: []
---

# പാര്‍ലമെന്റിലെ 400 ലധികം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** ന്യൂഡല്‍​ഹി: പാര്‍ലമെന്റിലെ 400 ലധികം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണ് രോ​ഗം കണ്ടെത്തിയത്.

## Article Content

ന്യൂഡല്‍​ഹി: പാര്‍ലമെന്റിലെ 400 ലധികം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണ് രോ​ഗം കണ്ടെത്തിയത്.

ജനുവരി നാല് മുതല്‍ എട്ട് വരെ പാര്‍ലമെന്റിലെ 1,409 ജീവനക്കാരില്‍ 402 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായവരുടെ സാംപിളുകള്‍ ഒമൈക്രോണ്‍ സ്ഥിരീകരിക്കാനായി ജനിതക പരിശോധനയ്ക്ക് അയച്ചു.

പാര്‍ലമെന്റ് പരിസരത്തിനു പുറത്ത് കോവിഡ് പരിശോധന നടത്തിയവരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതേത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും ഒട്ടേറെ ജീവനക്കാരെ നിരീക്ഷണത്തില്‍ ആക്കി. ഇരുസഭകളിലെയും വിവിധ ഉദ്യോഗസ്ഥരും ഐസലേഷനിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19967/covid-spread-at-parliament)