---
title: "നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ്‌ മണി സംബന്ധിച്ച്‌ ചർച്ച നടത്തും"
english_title: "Nimisha priya mother"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199672/nimisha-priya-mother"
published_at: "2024-04-18T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6621527d0b7f7_n6014010321713459696932c31ad7061f7a78ea434a8d5d845e170bfb01b85cc424a6165d5275e35bcdc390.jpg"
keywords: []
---

# നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ്‌ മണി സംബന്ധിച്ച്‌ ചർച്ച നടത്തും

> **Lead Summary:** **ന്യൂഡല്‍ഹി: **യെമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയെ കാണാൻ അമ്മ പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് പോകും. ഡല്‍ഹി ഹൈക്കോടതിയുടെ അനുമതിയോടെയാണ് യാത്ര. 

## Article Content

**ന്യൂഡല്‍ഹി: **യെമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയെ കാണാൻ അമ്മ പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് പോകും. ഡല്‍ഹി ഹൈക്കോടതിയുടെ അനുമതിയോടെയാണ് യാത്ര. 

കൊല്ലപ്പെട്ട യെമന്‍ പൗരന്‍റെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച്‌ പ്രേമകുമാരി ചര്‍ച്ച നടത്തുമെന്നും അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു. യെമനില്‍ ബിസിനസ് ചെയ്യുന്ന സാമുവല്‍ ജെറോമും അവരുടെ ഒപ്പം ഉണ്ടാകും. യെമൻ പൗരൻ തലാല്‍ അബ്ദുമഹ്ദി 2017ലാണ് കൊല്ലപ്പെട്ടത്.

കേസില്‍ നിമിഷപ്രിയയെ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചു. പിന്നീട് യെമനിലെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ വിധി ശരിവച്ചു. കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബത്തിന് ബ്ലഡ് മണി നല്‍കുന്നതിനായി ആദ്യഘട്ടത്തില്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199672/nimisha-priya-mother)