---
title: "രാജ്യത്തെ നീറ്റ് പിജി കൗണ്‍സലിംഗ് ഈ മാസം 12 മുതല്‍"
english_title: "Neet Pg counciling "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19969/neet-pg-counciling"
published_at: "2022-01-09T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dab88776a15_images - 2022-01-09T155709.947.jpeg"
keywords: []
---

# രാജ്യത്തെ നീറ്റ് പിജി കൗണ്‍സലിംഗ് ഈ മാസം 12 മുതല്‍

> **Lead Summary:** രാജ്യത്തെ നീറ്റ് പിജി കൗണ്‍സലിംഗ് ഈ മാസം 12 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ.

## Article Content

രാജ്യത്തെ നീറ്റ് പിജി കൗണ്‍സലിംഗ് ഈ മാസം 12 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ.

നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ പ്രവേശനം നടത്താമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ ആണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം.

ഒബിസി സംവരണം, സാമ്ബത്തിക സംവരണം എന്നിവയ്ക്ക് ഉയര്‍ന്ന വാര്‍ഷിക വരുമാന പരിധി ലക്ഷ്യമാക്കി കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്‍്റെ വിജ്ഞാപനം ചോദ്യം ചെയ്ത് നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ എത്തിയിരുന്നു. ഈ ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19969/neet-pg-counciling)