---
title: "കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199714/iritty"
published_at: "2024-04-19T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6621e58071d1b_Picsart_24-04-19_08-54-54-068.jpg"
keywords: []
---

# കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു 

> **Lead Summary:**  **ഇരിട്ടി** : കുടക് ജില്ലയിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു .പൊന്നമ്പേട്ട് താലൂക്കിലെ നിട്ടൂർ ജാഗലെ വില്ലേജിൽ കന്നുകാലികളെ മേയ്ക്കുകയായിരുന്ന അസം സ്വദേശി മജീദ് റഹ്മാൻ എന്ന തൊഴിലാളിയാണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത് .

## Article Content

 **ഇരിട്ടി** : കുടക് ജില്ലയിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു .പൊന്നമ്പേട്ട് താലൂക്കിലെ നിട്ടൂർ ജാഗലെ വില്ലേജിൽ കന്നുകാലികളെ മേയ്ക്കുകയായിരുന്ന അസം സ്വദേശി മജീദ് റഹ്മാൻ എന്ന തൊഴിലാളിയാണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത് .

കഴുത്തിലും തലയിലും പരിക്കേറ്റ റഹ്മാൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു ഇന്നലെ ആയിരുന്നു സംഭവം .പതിവുപോലെ വയലിൽ കന്നുകാലികളെ മേയ്ക്കുന്നതിനിടെയാണ് കടുവ ആക്രമണം ഉണ്ടായത് . പൊന്നമ്പേട്ട് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തി തിരച്ചിൽ നടത്തി തുടർ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ദിവസം കുടക് ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചിരുന്നു . ഇതോടെ തോട്ടങ്ങളിൽ ജോലി ചെയുന്ന തൊഴിലാളികൾ ഭീതിയിലാണ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199714/iritty)