---
title: "കേളകം - അടക്കാത്തോട്   റോഡിന്റെ ടാറിങ് ജോലികൾ ആരംഭിച്ചു."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199773/kelakam"
published_at: "2024-04-19T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662214b3c238e_Screenshot_20240419-122224_WhatsAppBusiness.jpg"
keywords: []
---

# കേളകം - അടക്കാത്തോട്   റോഡിന്റെ ടാറിങ് ജോലികൾ ആരംഭിച്ചു.

> **Lead Summary:** **കേളകം**: കേളകം - അടക്കാത്തോട് റോഡിന്റെ ടാറിങ് ജോലികൾ ആരംഭിച്ചു. കേളകം മുതൽ അടക്കാത്തോട് വരെയുള്ള 8 കിലോമീറ്റർ റോഡിന്റെ ഇല്ലിമുക്ക് വരെയുള്ള രണ്ട് കിലോമീറ്റർ റോഡ് ആണ് മെക്കാഡം ടാറിങ് ചെയ്യുന്നത്. കേളകം പാലത്തിനു സമീപം നിന്നുമാണ് പ്രവർത്തി ആരംഭിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടു കിലോമീറ്റർ ഭാഗം മെക്കാടം ടാറിങ്ങ് പൂർത്തിയാക്കാനാണ് തീരുമാനം.

## Article Content

**കേളകം**: കേളകം - അടക്കാത്തോട് റോഡിന്റെ ടാറിങ് ജോലികൾ ആരംഭിച്ചു. കേളകം മുതൽ അടക്കാത്തോട് വരെയുള്ള 8 കിലോമീറ്റർ റോഡിന്റെ ഇല്ലിമുക്ക് വരെയുള്ള രണ്ട് കിലോമീറ്റർ റോഡ് ആണ് മെക്കാഡം ടാറിങ് ചെയ്യുന്നത്. കേളകം പാലത്തിനു സമീപം നിന്നുമാണ് പ്രവർത്തി ആരംഭിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടു കിലോമീറ്റർ ഭാഗം മെക്കാടം ടാറിങ്ങ് പൂർത്തിയാക്കാനാണ് തീരുമാനം.

രണ്ടുകോടി രൂപയാണ് രണ്ട് കിലോമീറ്റർ റോഡ് ടാർ ചെയ്യാൻ അനുവദിച്ചിട്ടുള്ളത്. വാട്ടർ അതോറിറ്റിയുടെ പൈപ്പിടൽ കാരണം ടാറിങ് പ്രവർത്തികൾ വൈകുകയായിരുന്നു. നിരവധി പ്രതിക്ഷേധങ്ങൾക്ക് ശേഷമാണ് ശേഷമാണ് റോഡിന്റെ ടാറിങ് പ്രവർത്തി ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡ് കുത്തിപ്പൊളിച്ചിട്ട് വർഷങ്ങളായിട്ടും പ്രവർത്തി നടത്തിയിരുന്നില്ല. റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ കേളകത്തുനിന്നും അടക്കാത്തോട് വരെയുള്ള വാഹനഗതാഗതം ഏപ്രില്‍ 17 മുതല്‍ 24 വരെ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199773/kelakam)