---
title: "#cherupuzha  l ചെറുപുഴ കുണ്ടംതടം  മുത്തപ്പൻ പൊടിക്കളം പ്രതിഷ്ഠ മഹോത്സവും  മുത്തപ്പൻ വെള്ളാട്ടവും 20,21 തീയതികളിൽ"
english_title: "Cherupuzha kundamthadam muthappan podikkalam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199794/cherupuzha-kundamthadam-muthappan-podikkalam"
published_at: "2024-04-19T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66223e4ebc05e_IMG-20240419-WA0085.jpg"
keywords: []
---

# #cherupuzha  l ചെറുപുഴ കുണ്ടംതടം  മുത്തപ്പൻ പൊടിക്കളം പ്രതിഷ്ഠ മഹോത്സവും  മുത്തപ്പൻ വെള്ളാട്ടവും 20,21 തീയതികളിൽ

> **Lead Summary:** **ചെറുപുഴ**: ചെറുപുഴ കുണ്ടംതടം മുത്തപ്പൻ പൊടിക്കളം പ്രതിഷ്ഠ മഹോത്സവും മുത്തപ്പൻ വെള്ളാട്ടവും ഏപ്രിൽ 20 ,21 തീയതികളിൽ പുളിയൂൽ റികേഷ് മടയന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും.ഏപ്രിൽ 20 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ആചാര്യ വരവേൽപ്പും 5.30 ന് സാംസ്ക്കാരിക സമ്മേളനവും നടക്കും.പ്രശസ്ത ചലച്ചിത്ര താരവും എഴുത്തുകാരിയുമായ ഊർമിള ഉണ്ണി സമ്മേളനം ഉദ്‌ഘാടനം ചെയ്യും.

## Article Content

**ചെറുപുഴ**: ചെറുപുഴ കുണ്ടംതടം മുത്തപ്പൻ പൊടിക്കളം പ്രതിഷ്ഠ മഹോത്സവും മുത്തപ്പൻ വെള്ളാട്ടവും ഏപ്രിൽ 20 ,21 തീയതികളിൽ പുളിയൂൽ റികേഷ് മടയന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും.ഏപ്രിൽ 20 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ആചാര്യ വരവേൽപ്പും 5.30 ന് സാംസ്ക്കാരിക സമ്മേളനവും നടക്കും.പ്രശസ്ത ചലച്ചിത്ര താരവും എഴുത്തുകാരിയുമായ ഊർമിള ഉണ്ണി സമ്മേളനം ഉദ്‌ഘാടനം ചെയ്യും.

പെരിങ്ങോം സി ആർ പി എഫ് പ്രിൻസിപ്പൽ പി പി പോളീ പാലിയേറ്റിവ് വിഭാഗം പ്രവർത്തന ഉദ്‌ഘാടനം നടത്തും. ഷാജി തലവിൽ മുഖ്യ പ്രഭാഷണം നടത്തും.തുടർന്ന് കലാസന്ധ്യ, കൈകൊട്ടിക്കളി, എന്നിവ നടക്കും. 21 ഞായറാഴ്ച രാവിലെ 5 മണിക്ക് ഗണപതിഹോമവും തുടർന്ന് 7.41 മുതൽ 9.43 വരെയുള്ള മുഹൂർത്തത്തിൽ പുളിയൂൽ റികേഷ് മടയന്റെ മുഖ്യ കാർമികത്വത്തിൽ പ്രതിഷ്‌ഠകർമവും നടക്കും.12 ന് ശ്രീ മുത്തപ്പൻ ദൈവത്തിന്റെ പുറപ്പാടും 12.30 ന് പ്രസാദ ഊട്ടും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199794/cherupuzha-kundamthadam-muthappan-podikkalam)