---
title: "#thaliparamba  l ദമ്പതികളെന്ന വ്യാജേന  കഞ്ചാവ് വില്‍പ്പന: തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199797/thaliparamba"
published_at: "2024-04-19T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66223f36420e7_IMG-20240419-WA0084.jpg"
keywords: []
---

# #thaliparamba  l ദമ്പതികളെന്ന വ്യാജേന  കഞ്ചാവ് വില്‍പ്പന: തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:**  **തളിപ്പറമ്പ**: ദമ്പതികളെന്ന വ്യാജേന ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയവരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് കരിമ്പത്ത് അഷറഫ് ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 1.200 കിലോഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

## Article Content

 **തളിപ്പറമ്പ**: ദമ്പതികളെന്ന വ്യാജേന ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയവരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് കരിമ്പത്ത് അഷറഫ് ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 1.200 കിലോഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

ഇന്നലെ രാത്രി പതിനൊന്നോടെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എം എല്‍ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള സംഘവും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് ക്വാർട്ടേഴ്സിൽ റെയിഡ് ചെയ്ത് ഇവരെ പിടികൂടിയത്. ദമ്പതികള്‍ എന്ന വ്യാജേന വാടകയ്ക്ക് താമസിച്ചു വരുന്ന ഉത്തര്‍ പ്രദേശ് സിദ്ധാര്‍ത്ഥ്‌നഗര്‍ സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ അന്‍സാരി (21), ആസാം നാഗോണ്‍ സ്വദേശിനി മോനൂറ ബീഗം (20) എന്നിവരെയാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199797/thaliparamba)