---
title: "മരത്തിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലിരുന്ന പടിയൂർ സ്വദേശി മരിച്ചു"
english_title: "Padiyoor Native Dies After Falling From Tree"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199817/padiyoor-native-dies-after-falling-from-tree"
published_at: "2024-04-19T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6622438a11bf2_a1.jpg"
keywords: []
---

# മരത്തിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലിരുന്ന പടിയൂർ സ്വദേശി മരിച്ചു

> **Lead Summary:**  ഇരിട്ടി: മരത്തിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന പടിയൂർ സ്വദേശി മരിച്ചു. പുലിക്കാട് ടൗണിലെ ടെയ്ലറും ടെക്സ്റ്റൈൽസ് ഉടമയുമായ പുലിക്കാട് വെള്ളറപ്പള്ളിയിൽ വി.ബി. വാമനൻ ആണ് മരിച്ചത്. ഒരാഴ്ച്ച മുൻപ് വീട്ടിന് മുന്നിലെ മരത്തിൽ നിന്നും വീണ് വാമനന് ഗുരുതര പരുക്കേറ്റിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

## Article Content

 ഇരിട്ടി: മരത്തിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന പടിയൂർ സ്വദേശി മരിച്ചു. പുലിക്കാട് ടൗണിലെ ടെയ്ലറും ടെക്സ്റ്റൈൽസ് ഉടമയുമായ പുലിക്കാട് വെള്ളറപ്പള്ളിയിൽ വി.ബി. വാമനൻ ആണ് മരിച്ചത്. ഒരാഴ്ച്ച മുൻപ് വീട്ടിന് മുന്നിലെ മരത്തിൽ നിന്നും വീണ് വാമനന് ഗുരുതര പരുക്കേറ്റിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഭാര്യ: മിനി. മക്കൾ: മിഥുൻ (ന്യൂസിലാൻ്റ്), നിധിൻ (പൂനെ). മരുമക്കൾ: ഷിൽന ( ന്യൂസിലാൻ്റ്), അനുശ്രീ (നഴ്സ്, എയർ ഫോഴ്സ്, ഹരിയാന). സഹോദരങ്ങൾ: സുരേന്ദ്രൻ, ബാലചന്ദ്രൻ, രാജമ്മ, പീതാംബരൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് ഊരത്തൂർ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199817/padiyoor-native-dies-after-falling-from-tree)