---
title: "ഇന്ത്യ മുന്നണി അധികാരത്തിലെത്തും : സി പി ജോൺ "
english_title: "India Front Will Come To Power: CP John "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199822/india-front-will-come-to-power-cp-john"
published_at: "2024-04-19T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66224ab4e42d4_cp_jone.jpg"
keywords: []
---

# ഇന്ത്യ മുന്നണി അധികാരത്തിലെത്തും : സി പി ജോൺ 

> **Lead Summary:** തൃശൂര്‍: ഇന്ത്യമുന്നണി അധികാരത്തില്‍ വരാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞിരിക്കുകയാണെനന്ന് സി.എം.പി സെക്രട്ടറി സി.പി ജോണ്‍ അഭിപ്രായപ്പെട്ടു. കെ മുരളീധരന്റെ ഒല്ലൂര്‍ മണ്ഡലം പര്യടനം മദാമ്മ തോപ്പില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ ഇന്ത്യമുന്നണിക്കൊപ്പം നില്‍ക്കുന്ന ഇടതുപക്ഷത്തിന് കേരളത്തില്‍ ഒരു പ്രസക്തിയുമില്ലാതായിരിക്കുകയാണ്. ചിലര്‍ ചിഹ്നം നിലനിര്‍ത്താന്‍ വേണ്ടി മാത്രമായി മത്സരിക്കുകയാണ്. രാജ്യത്തിന്റെ മതേതര സ്വഭാവം കാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണിക്കു മാത്രമേ സാധിക്കുകയുള്ളു. ലോകത്തിനു മുന്നില്‍ ഇന്ത്യ എല്ലാ മേഖലയിലും തല കുനിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സാമ്പത്തികമായി രാജ്യം കൂപ്പ് കുത്തിയിരിക്കുകയാണ്. പട്ടിണി കുതിച്ചുയരുകയാണ്. മാധ്യമ സ്വാതന്ത്ര്യമനുവദിക്കാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. വികസനം പറയുന്നവര്‍ രാജ്യത്തിന്റെ പൈതൃകത്തെ തകര്‍ത്തിരിക്കുകയാണ്. പത്തുവര്‍ഷം രാജ്യം അനുഭവിച്ച കെടുതിയില്‍ നിന്നും രക്ഷ നേടാന്‍ ആഗ്രഹിക്കുന്ന ജനം ഇത്തവണ ഇന്ത്യമുന്നണിയെ അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

തൃശൂര്‍: ഇന്ത്യമുന്നണി അധികാരത്തില്‍ വരാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞിരിക്കുകയാണെനന്ന് സി.എം.പി സെക്രട്ടറി സി.പി ജോണ്‍ അഭിപ്രായപ്പെട്ടു. കെ മുരളീധരന്റെ ഒല്ലൂര്‍ മണ്ഡലം പര്യടനം മദാമ്മ തോപ്പില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ ഇന്ത്യമുന്നണിക്കൊപ്പം നില്‍ക്കുന്ന ഇടതുപക്ഷത്തിന് കേരളത്തില്‍ ഒരു പ്രസക്തിയുമില്ലാതായിരിക്കുകയാണ്. ചിലര്‍ ചിഹ്നം നിലനിര്‍ത്താന്‍ വേണ്ടി മാത്രമായി മത്സരിക്കുകയാണ്. രാജ്യത്തിന്റെ മതേതര സ്വഭാവം കാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണിക്കു മാത്രമേ സാധിക്കുകയുള്ളു. ലോകത്തിനു മുന്നില്‍ ഇന്ത്യ എല്ലാ മേഖലയിലും തല കുനിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സാമ്പത്തികമായി രാജ്യം കൂപ്പ് കുത്തിയിരിക്കുകയാണ്. പട്ടിണി കുതിച്ചുയരുകയാണ്. മാധ്യമ സ്വാതന്ത്ര്യമനുവദിക്കാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. വികസനം പറയുന്നവര്‍ രാജ്യത്തിന്റെ പൈതൃകത്തെ തകര്‍ത്തിരിക്കുകയാണ്. പത്തുവര്‍ഷം രാജ്യം അനുഭവിച്ച കെടുതിയില്‍ നിന്നും രക്ഷ നേടാന്‍ ആഗ്രഹിക്കുന്ന ജനം ഇത്തവണ ഇന്ത്യമുന്നണിയെ അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199822/india-front-will-come-to-power-cp-john)