---
title: "#manathana l മണത്തണ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ  അവധിക്കാല കായിക പരിശീലനം സംഘടിപ്പിച്ചു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199828/manathana"
published_at: "2024-04-19T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66225700d621a_Screenshot_2024-04-19-17-01-51-474_com.whatsapp.jpg"
keywords: []
---

# #manathana l മണത്തണ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ  അവധിക്കാല കായിക പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:**  **മണത്തണ**: മണത്തണ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി അവധിക്കാല കായിക പരിശീലനം സംഘടിപ്പിച്ചു. ഏപ്രിൽ 19 മുതൽ മെയ് 25 വരെയാണ് കുട്ടികൾക്കായി കായിക പരിശീലനം സ്കൂളിൽ നൽകുന്നത്. ദേശീയ ഗെയിംസ് സ്വർണ മെഡൽ ജേതാവ് അനശ്വര മുരളീധരൻ ഉദ്ഘാടനം ചെയ്തു.

## Article Content

 **മണത്തണ**: മണത്തണ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി അവധിക്കാല കായിക പരിശീലനം സംഘടിപ്പിച്ചു. ഏപ്രിൽ 19 മുതൽ മെയ് 25 വരെയാണ് കുട്ടികൾക്കായി കായിക പരിശീലനം സ്കൂളിൽ നൽകുന്നത്. ദേശീയ ഗെയിംസ് സ്വർണ മെഡൽ ജേതാവ് അനശ്വര മുരളീധരൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ പിടിഎ പ്രസിഡന്റ് സി വി അമർനാഥ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ വി സജി, രാഗി മോൾ, ഷജോദ് പി, സുനിൽകുമാർ എം ജെ, സുനിൽകുമാർ പി പി തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പാൾ രാജലക്ഷ്മി സ്വാഗതം പറഞ്ഞു. നിരവധി വിദ്യാർത്ഥികളാണ് കായിക പരിശീലനത്തിനായി സ്കൂളിൽ എത്തിച്ചേർന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199828/manathana)