---
title: "എഞ്ചിനിയർ കുരുന്നൻ അനിൽ കുമാർ അനുസ്മരണം മണത്തണയിൽ നടന്നു"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199897/manathana"
published_at: "2024-04-20T05:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66230ae106322_Picsart_24-04-20_05-52-21-910.jpg"
keywords: []
---

# എഞ്ചിനിയർ കുരുന്നൻ അനിൽ കുമാർ അനുസ്മരണം മണത്തണയിൽ നടന്നു

> **Lead Summary:** **മണത്തണ**: മണത്തണയിലെ കലാ, സാംസ്ക്കാരിക, സാമൂഹ്യ മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന കുരുന്നൻ അനിൽ കുമാറിൻ്റെ രണ്ടാം ചരമവാർഷികവും അനുസ്മരണവും മണത്തണ പബ്ലിക് ലൈബ്രറിയിൽ വെച്ച് നടന്നു. അനിൽകുമാർ ഫാമിലി പബ്ലിക് ലൈബ്രറിക്ക് ഗ്രന്ഥശേഖര സമർപ്പണം, ക്വിസ് മത്സരം, നാട്ടിലെ വിദ്യാഭ്യാസ, കലാ, കായിക പ്രതിഭകൾക്ക് അനുമോദനം എന്നിവ സംഘടിപ്പിച്ചിരുന്നു.

## Article Content

**മണത്തണ**: മണത്തണയിലെ കലാ, സാംസ്ക്കാരിക, സാമൂഹ്യ മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന കുരുന്നൻ അനിൽ കുമാറിൻ്റെ രണ്ടാം ചരമവാർഷികവും അനുസ്മരണവും മണത്തണ പബ്ലിക് ലൈബ്രറിയിൽ വെച്ച് നടന്നു. അനിൽകുമാർ ഫാമിലി പബ്ലിക് ലൈബ്രറിക്ക് ഗ്രന്ഥശേഖര സമർപ്പണം, ക്വിസ് മത്സരം, നാട്ടിലെ വിദ്യാഭ്യാസ, കലാ, കായിക പ്രതിഭകൾക്ക് അനുമോദനം എന്നിവ സംഘടിപ്പിച്ചിരുന്നു.

പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കല, സാമൂഹ്യ, രാഷട്രീയ സാംസ്കാരിക മേഖലകളെ പ്രതിനിധീകരിച്ച് വാർഡ് മെമ്പർ യു.വി അനിൽകുമാർ, രാജേഷ് മണത്തണ, പവിത്രൻ തോട്ടത്തിൽ, രാമചന്ദ്രൻ കടമ്പേരി, ജയപ്രകാശ്, പി.പി. മാധവൻ, സനലേഷ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ, കലാ, കായിക രംഗങ്ങളിൽ മികവ് തെളിയിച്ച പ്രതിഭ കളായ നീതു തങ്കച്ചൻ, നൈമിശാരണ്യ, യദുകൃഷ്ണൻ, നന്ദന സുരേഷ്, ആര്യ രതീഷ്, ചെറുപുഷ്പം എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. അനിൽകുമാറിൻ്റെ അമ്മ സരോജിനി, ഭാര്യ ഷൈമ, സഹോദരി അനിത, വി.പി.മുരളീധരൻ എന്നിവർ ചേർന്ന് മൊമെൻ്റോകൾ വിതരണം ചെയ്തു.രാമചന്ദ്രൻ കടമ്പേരി, പ്രകാശൻ പേരാവൂർ, അരുണ എന്നിവർ പങ്കെടുത്ത സംഗീത വിരുന്നും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199897/manathana)