---
title: "ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ വിതരണം തുടങ്ങി"
english_title: "Election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199898/election"
published_at: "2024-04-20T06:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66230ca51b844_images_(3)_(22).jpeg"
keywords: []
---

# ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ വിതരണം തുടങ്ങി

> **Lead Summary:** **കണ്ണൂർ**: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ജില്ലയില്‍ 11 നിയമസഭ നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്കുള്ള വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ വിതരണം തുടങ്ങി. ബി.എല്‍.ഒമാര്‍ ഭവന സന്ദര്‍ശനം നടത്തിയാണ് സ്ലിപ്പുകള്‍ വിതരണം ചെയ്യുന്നത്. ആകെ 2116876 വോട്ടര്‍മാരില്‍ 1414865 വോട്ടര്‍മാര്‍ക്ക് ഇതിനോടകം വിതരണം ചെയ്തു.

## Article Content

**കണ്ണൂർ**: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ജില്ലയില്‍ 11 നിയമസഭ നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്കുള്ള വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ വിതരണം തുടങ്ങി. ബി.എല്‍.ഒമാര്‍ ഭവന സന്ദര്‍ശനം നടത്തിയാണ് സ്ലിപ്പുകള്‍ വിതരണം ചെയ്യുന്നത്. ആകെ 2116876 വോട്ടര്‍മാരില്‍ 1414865 വോട്ടര്‍മാര്‍ക്ക് ഇതിനോടകം വിതരണം ചെയ്തു.

ബാക്കിയുള്ള 702011 വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 21നു വൈകിട്ട് അഞ്ചിനകം വിതരണം ചെയ്യും. അതിനു ശേഷവും ഏതെങ്കിലും വോട്ടര്‍ക്ക് സ്ലിപ്പുകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ ജില്ലാ ഇലക്ഷന്‍ കോള്‍ സെന്റ്‌റര്‍ ടോള്‍ ഫ്രീ നമ്പറായ 1950ല്‍ ബന്ധപ്പെടാം. ഇക്കാര്യത്തില്‍ ആവശ്യമായ തുടര്‍ നടപടികള്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ സ്വീകരിക്കും. ജില്ലയിലെ മുഴുവന്‍ വീടുകളിലും തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിനായി മലയാളത്തില്‍ അച്ചടിച്ച പോക്കറ്റ് വോട്ടര്‍ ഗൈഡും ബി.എല്‍.ഒ. മുഖാന്തിരം വിതരണം ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199898/election)