---
title: "സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കിന്റെ രണ്ടാംഘട്ട പരിശോധന നടന്നു"
english_title: "Election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199904/election"
published_at: "2024-04-20T06:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662318f637a1b_Screenshot_20240309-105412_Chrome.jpg"
keywords: []
---

# സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കിന്റെ രണ്ടാംഘട്ട പരിശോധന നടന്നു

> **Lead Summary:** **കണ്ണൂർ** :ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ വരവ് ചെലവ് കണക്കിന്റെ രണ്ടാംഘട്ട പരിശോധന വെള്ളിയാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ചെലവ് നിരീക്ഷക ആരുഷി ശര്‍മ്മയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

## Article Content

**കണ്ണൂർ** :ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ വരവ് ചെലവ് കണക്കിന്റെ രണ്ടാംഘട്ട പരിശോധന വെള്ളിയാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ചെലവ് നിരീക്ഷക ആരുഷി ശര്‍മ്മയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന 12 സ്ഥാനാര്‍ഥികളും അവരുടെ വരവ് ചെലവ് രജിസ്റ്റര്‍, വൗച്ചര്‍, രസീത് എന്നിവ ഹാജരാക്കി. സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച വരവ് ചെലവ് കണക്കുകളില്‍ ചെലവ് നിരീക്ഷണ വിഭാഗത്തിന്റെ കണക്കു പുസ്തകമനുസരിച്ച് വ്യത്യാസം കാണിച്ചവയ്ക്ക് നോട്ടീസ് നല്‍കി. കണക്കിലെ പിഴവുകള്‍ 48 മണിക്കൂറിനുള്ളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് തിരുത്തി നല്‍കണം. മൂന്നു ഘട്ടങ്ങളിലായാണ് പരിശോധന നടത്തുന്നത്. അവസാനഘട്ട പരിശോധന ഏപ്രില്‍ 24നാണ് നടക്കുക .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199904/election)