---
title: "മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതിവിഗ്രഹ പുനഃപ്രതിഷ്ഠ നാളെ "
english_title: "Ganapathi Idol To Be Re-Consecrated At Manathana Chapparam Temple Tomorrow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199954/ganapathi-idol-to-be-re-consecrated-at-manathana-chapparam-temple-tomorrow"
published_at: "2024-04-20T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662368efb7c16_20240416_183536.jpg"
keywords: []
---

# മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതിവിഗ്രഹ പുനഃപ്രതിഷ്ഠ നാളെ 

> **Lead Summary:** മണത്തണ : കൊട്ടിയൂർ മഹാക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ ഗണപതിവിഗ്രഹ പുനഃപ്രതിഷ്ഠ ഏപ്രിൽ 21 ഞായറാഴ്ച നടക്കും. രാവിലെ 7:20 നും 8 :20 നും മധ്യേയുള്ള ശുഭ മുഹൂർത്തത്തിലാണ് പുനഃപ്രതിഷ്ഠ നടക്കുക. അഖിൽ ദേവ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കർമ്മങ്ങൾ നടക്കുന്നത്. ഞായറാഴ്ച ക്ഷേത്രത്തിൽ മഹാഗണപതിഹോമം, ബ്രഹ്മകലശപൂജ, നവകം, പഞ്ചഗവ്യം, പ്രതിഷ്ഠാകർമ്മം, വിശേഷാൽ പൂജ, പ്രതിഷ്ഠാദിന പ്രത്യേക വഴിപാടുകൾ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

## Article Content

മണത്തണ : കൊട്ടിയൂർ മഹാക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ ഗണപതിവിഗ്രഹ പുനഃപ്രതിഷ്ഠ ഏപ്രിൽ 21 ഞായറാഴ്ച നടക്കും. രാവിലെ 7:20 നും 8 :20 നും മധ്യേയുള്ള ശുഭ മുഹൂർത്തത്തിലാണ് പുനഃപ്രതിഷ്ഠ നടക്കുക. അഖിൽ ദേവ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കർമ്മങ്ങൾ നടക്കുന്നത്. ഞായറാഴ്ച ക്ഷേത്രത്തിൽ മഹാഗണപതിഹോമം, ബ്രഹ്മകലശപൂജ, നവകം, പഞ്ചഗവ്യം, പ്രതിഷ്ഠാകർമ്മം, വിശേഷാൽ പൂജ, പ്രതിഷ്ഠാദിന പ്രത്യേക വഴിപാടുകൾ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199954/ganapathi-idol-to-be-re-consecrated-at-manathana-chapparam-temple-tomorrow)